scorecardresearch

Top News Highlights: മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

Top News Highlights: അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്

Top News Highlights: അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്

author-image
WebDesk
New Update
Pinarayi Vijayan| kerala

നിപ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല; സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി

Top News Highlights: തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്ത് നൽകി. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Advertisment

നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

മലപ്പുറം ജില്ലക്ക് സമ്പൂർണ്ണ അവധിയില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് കലക്ടർ

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ എഫ്ബി പേജിന്റെ രൂപത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. മഴ ശക്തമായതിനാൽ മണ്ണിടിച്ചിൽ ഭീഷണിയുളള ജില്ലയിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

  • 21:39 (IST) 05 Aug 2022
    തേജസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ മലേഷ്യയ്ക്കു വില്‍ക്കുന്നു

    ലഘു യുദ്ധവിമാനമായ ‘തേജസ്’ മലേഷ്യയ്ക്കു വില്‍ക്കാനൊരുങ്ങി ഇന്ത്യ. 18 വിമാനങ്ങളാണു വാഗ്ദാനം ചെയ്തത്. അര്‍ജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും ഈ ഒറ്റ എന്‍ജിന്‍ ജെറ്റ് വിമാനത്തില്‍ താല്‍പ്പര്യം പ്രകടപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.


  • 20:38 (IST) 05 Aug 2022
    ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് മന്ത്രി റോഷി

    മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.


  • 19:40 (IST) 05 Aug 2022
    മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു

    ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. പത്ത് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. 1870 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നതത്. പെരിയാറിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട തോതില്‍ ഉയര്‍ന്നിട്ടില്ലെന്നാണ് വിവരം.


  • 18:26 (IST) 05 Aug 2022
    മങ്കിപോക്‌സ്: രണ്ടാമത്തെ രോഗി രോഗമുക്തി നേടി

    തിരുവനന്തപുരം: രാജ്യത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ (31) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


  • 18:17 (IST) 05 Aug 2022
    ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.


  • 16:57 (IST) 05 Aug 2022
    എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയും ജാമ്യപേക്ഷ വിധിപറയാനായി മാറ്റി

    എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എം. ആർഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. അന്വേഷണം തുടരുകയാണന്നും പ്രതിയുടെ കസ്റ്റഡി ആവശ്യമില്ലന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറ്റപത്രം നൽകിയിട്ടില്ലാത്തതിനാൽ ജാമ്യത്തിന് അർഹതയുണ്ടന്ന് പ്രതിഭാഗം ബോധിപ്പിച്ചു.

    പ്രതിക്കെതിരെ നിരവധി കേസുകൾ ഉണ്ടന്നും ജാമ്യം നൽകരുതെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ആർഷോ. കെ എസ് യു പ്രവർത്തകനെ ആക്രമിച്ച കേസിൽ ആർഷോക്ക് ഹൈക്കോടതി ഫെബ്രുവരിയിൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതായി വീണ്ടും പരാതി കോടതിയിൽ എത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു.


  • 16:14 (IST) 05 Aug 2022
    മുല്ലപ്പെരിയാറിന് പിന്നാലെ മലമ്പുഴ ഡാമും തുറന്നു; ഭാരതപ്പുഴയുടെ തീരത്ത് ജാഗ്രത

    കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളും അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്‍പ്പാത്തിപ്പുഴയുടേയും ഭാരതപ്പുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.


  • 15:17 (IST) 05 Aug 2022
    രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

    വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയ്ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍. രാഹുലിന് പുറമെ പ്രതിഷേധിച്ച മറ്റ് എംപിമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പ്രതികരിച്ചു.


  • 14:54 (IST) 05 Aug 2022
    മഴക്കെടുതി: ബിജെപി പ്രവർത്തകർ രംഗത്തിറങ്ങും: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മഴക്കെടുതിയുള്ള പ്രദേശത്ത് എത്തി ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മുഴുവൻ ബിജെപി പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നു. പാർട്ടിയുടെ സേവന പദ്ധതിയായ താമരത്തണലിൽ ഉൾപ്പെടുത്തി ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കൾ ബിജെപി പ്രവർത്തകർ എത്തിക്കും. പ്രാദേശികതലത്തിൽ പാർട്ടി ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തിലും ഹെൽപ്പ് ഡെസ്ക്ക് ആരംഭിക്കുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.


  • 14:11 (IST) 05 Aug 2022
    കടല്‍ പേടിയില്ലാതെ ചെല്ലാനം: ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങള്‍ സുരക്ഷിതം

    മഴക്കാലങ്ങളില്‍ കടലേറ്റത്തെ പേടിച്ചു കഴിഞ്ഞിരുന്ന ചെല്ലാനത്തിന് ഇത് ആശ്വാസകാലം. വര്‍ഷങ്ങളായി ഭയപ്പെടുത്തിയിരുന്ന മണ്‍സൂണ്‍ കനത്തിട്ടും കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ്. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതി അടുത്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ കടലേറ്റ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണു സംസ്ഥാന സര്‍ക്കാര്‍. 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്നത്.

    ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭത്തില്‍ നിന്നു സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചു. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് ടെട്രാപോഡ് നിര്‍മാണം നിര്‍വഹിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള ആന്റി സീ എരോഷന്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ മേല്‍നോട്ടം.


  • 14:08 (IST) 05 Aug 2022
    മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്, തിങ്കളാഴ്ച പ്രവൃത്തി ദിനം

    മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. നേരത്തെ തിങ്കളാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. വിവിധ മുസ്‌ലിം സംഘടനകള്‍ അവധി മാറ്റണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് അവധി പുനർനിശ്ചയിച്ചത്. അവധി മാറ്റി ഉത്തരവിറക്കിയതോടെ തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും.


  • 13:47 (IST) 05 Aug 2022
    മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

    മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഒരു ഷട്ടറാണ് ഉച്ചയടെ തുറന്നത്. രണ്ടു ഷട്ടറുകൾ കൂടി ഉയർത്തുമെന്നാണ് വിവരം. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്.


  • 12:43 (IST) 05 Aug 2022
    കോട്ടയത്ത് കാർ ഒഴുക്കിൽ പെട്ടു, നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

    കോട്ടയം പാറെചാലിൽ ഒഴുക്കിൽപെട്ട കാറിൽ നിന്നും നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പനാട് സ്വദേശി സോണിയും കുടുംബവും സഞ്ചരിച്ച കാർ ആണ് ഒഴുക്കിൽപെട്ടത്. നാല്  മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.


  • 12:39 (IST) 05 Aug 2022
    മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

    മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്ത് നൽകി. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.


  • 10:53 (IST) 05 Aug 2022
    നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണം

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.


  • 10:48 (IST) 05 Aug 2022
    മുല്ലപ്പെരിയാർ ഷട്ടറുകൾ തുറക്കും, ഇടുക്കി തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

    മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ തീരുമാനം. രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും.


  • 09:45 (IST) 05 Aug 2022
    മഴ: ആലപ്പുഴയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 21 അംഗ സംഘമെത്തും

    ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് ആലപ്പുഴ ജില്ലയില്‍ എത്തിച്ചേരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇന്നലെ രാത്രി വൈകി ചേർന്ന അടിയന്തര യോഗത്തിന് ശേഷം ജില്ലാ കലക്ടർ കൃഷ്ണ തേജ അറിയിച്ചതാണിത്.


  • 09:07 (IST) 05 Aug 2022
    ഇന്നും അതിശക്തമായ മഴ, ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. Read More


  • 09:07 (IST) 05 Aug 2022
    പ്ലസ് വൺ ആദ്യഘട്ട പ്രവേശനം ഇന്നു മുതൽ; വിദ്യാർത്ഥികളും രക്ഷകർത്താക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    തിരുവനന്തപുരം: സംസ്ഥാനത്തെ സിലബസിലെ പ്ലസ് വൺ പ്രവേശനം ആദ്യ ഘട്ട അലോട്ട്മെന്റിലെ പ്രവേശനം ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിക്കും. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://www. admission.dge. kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. Read More


  • 09:06 (IST) 05 Aug 2022
    മഴ: ഒൻപത് ജില്ലകളില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    കൊച്ചി: തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒൻപത് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിലെ ഹൊസ്‌ദുർഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. Read More


  • 09:05 (IST) 05 Aug 2022
    മലപ്പുറം ജില്ലക്ക് സമ്പൂർണ്ണ അവധിയില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് കലക്ടർ

    ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ എഫ്ബി പേജിന്റെ രൂപത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.


Rain Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: