scorecardresearch
Latest News

Top News Highlights: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

Top News Highlights: കാറിലുണ്ടായിരുന്ന നാല് പേരില്‍ മിസ്ത്രിയും മറ്റൊരാളും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു

Top News Highlights: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

Top News Highlights: ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അന്തരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഖര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ചരോത്തിക്ക് സമീപമുള്ള ഡിവൈഡറില്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. മിസ്ത്രിക്ക് പുറമെ മറ്റൊരാളും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മലപ്പുറത്ത് ഓട്ടോയിൽ കയറിയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചു

വഴിക്കടവിൽ യാത്രക്കാരിയെ ഓട്ടോഡ്രൈവർ ബലാത്സംഗം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ജോലി കഴി‌ഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Live Updates
21:30 (IST) 4 Sep 2022
മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു

തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു. ആറുവയസുകാരിയായ നസ്രിയയെ നദിക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

20:30 (IST) 4 Sep 2022
മഴ കനത്തു, വയനാട് മീനങ്ങാടിയില്‍ റോഡ് ഒലിച്ചുപോയി; വീഡിയോ

വയനാട്: കനത്തമഴയില്‍ മീനങ്ങാടിയില്‍ റോഡ് ഒലിച്ചുപോയി. അപ്പാട് കോളനിക്ക് സമീപം ചൂതുപാറയുമായി ബന്ധപ്പിക്കുന്ന പ്രദേശിക റോഡാണ് ഒലിച്ചുപോയത്. മഴ തുടര്‍ന്നതോടെ ആലിലാക്കുന്ന് തോട് കരകവിയുകയും വെള്ളം ശക്തമായി ഒഴുകുകയും ചെയ്തു. ഇതൊ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

https://malayalam.indianexpress.com/kerala-news/road-collapsed-in-wayanad-during-heavy-rain-video-692316/

19:44 (IST) 4 Sep 2022
തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലില്‍ 10 പേര്‍ അകപ്പെട്ടു

പാലോടില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പത്ത് പേര്‍ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരടങ്ങിയ സംഘത്തിലെ എട്ട് പേരെ രക്ഷപെടുത്തിയതായാണ് വിവരം. ആറ് വയസുള്ള കുട്ടിയേയും അമ്മയേയുമാണ് ഇനി കണ്ടെത്താനുള്ളത്. നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതേസമയം വയനാട് മീനങ്ങാടിയില്‍ ശക്തമായ മഴയില്‍ റോഡ് ഒലിച്ചു പോയി.

18:53 (IST) 4 Sep 2022
സൈറസ് മിസ്ത്രിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ അനുശോചനെ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസ്ത്രിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

https://twitter.com/narendramodi/status/1566393147348766721

17:49 (IST) 4 Sep 2022
നെഹ്റു ട്രോഫി വള്ളംകളി: കാട്ടിൽ തെക്കേതിൽ ചുണ്ടന്‍ ജലരാജാവ്

68-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ജേതാക്കളായി കാട്ടില്‍ തെക്കേതില്‍. പുന്നമടക്കായലില്‍ നടന്ന അവേശപ്പോരാട്ടം ഫൊട്ടോഫിനിഷിലാണ് അവസാനിച്ചത്. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ഒന്നാമതെത്തിയപ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ഹാട്രിക് കിരീടം കൂടിയായി.

2018 ല്‍ പായിപ്പാട് വള്ളവും 2019 ല്‍ നടുഭാഗം വള്ളവും കിരീടം ചൂടിയപ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു തുഴഞ്ഞിരുന്നത്. സന്തോഷ് ചാക്കോയായിരുന്നു കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ അമരത്ത്.

17:17 (IST) 4 Sep 2022
ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അന്തരിച്ചു

ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അന്തരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഖര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ചരോത്തിക്ക് സമീപമുള്ള ഡിവൈഡറില്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നാല് പേരായിരുന്നു കാറിലുണ്ടായിരുന്നു. മിസ്ത്രിക്ക് പുറമെ മറ്റൊരാളും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

16:04 (IST) 4 Sep 2022
വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

14:59 (IST) 4 Sep 2022
ഇഡിയെ ഭയമില്ല, മോദിയോട് രാഹുല്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയോ അവരുടെ ചോദ്യം ചെയ്യലിനേയോ ഭയമില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. 55 മണിക്കൂര്‍ ചോദ്യം ചെയ്തു, അത് അഞ്ച് മാസമായാലും അഞ്ച് വര്‍ഷമായാലും ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

14:58 (IST) 4 Sep 2022
ബിഷപ്പുമാരേയും അല്‍മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍  മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ കത്ത്.ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

13:56 (IST) 4 Sep 2022
മഗ്‍സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് യെച്ചൂരി

പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്സെസെ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി. കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്ക്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്‍സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പറഞ്ഞു.  

13:55 (IST) 4 Sep 2022
മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ ശൈലജ

മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

12:42 (IST) 4 Sep 2022
കെ.കെ.ശൈലജ അവാർഡ് സ്വീകരിക്കേണ്ട, വിലക്കി പാർട്ടി; സിപിഎമ്മിൽ മഗ്‌സസെ അവാർഡ് വിവാദം

ഏഷ്യയിലെ അത്യുന്നത ബഹുമതിയായ മഗ്‌സസെ അവാർഡ് സ്വീകരിക്കുന്നതില്‍നിന്ന് മുൻ ആരോഗ്യമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ.ശൈലജയെ തടഞ്ഞ് സിപിഎം. ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സസെയുടെ പേരിലുള്ള പുരസ്കാരത്തിനാണ് കെ.കെ.ശൈലജയെ പരിഗണിച്ചത്. കോവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണു ശൈലജയെ 2022ലെ മഗ്‌സസെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

11:41 (IST) 4 Sep 2022
മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. തിരുവനന്തപുരം എകെജി ഹാളില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കുടുംബസമേതമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.

11:20 (IST) 4 Sep 2022
ജോലി ഒഴിവാക്കി ഓണാഘോഷം അനുവദിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണാഘോഷം നടത്താൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് ഓണസദ്യയ്ക്കായ് തയ്യാറാക്കിയ ചോറും കറികളും എയറോബിക് ബിന്നിൽ ഉപേക്ഷിച്ചത്. Read More

Web Title: Top news live updates 04 september 2022 kerala news