/indian-express-malayalam/media/media_files/uploads/2021/06/crime8.jpg)
പ്രതീകാത്മക ചിത്രം
Top News Highlights: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കല്ലാര്‍ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ബീമാ പള്ളി സ്വദേശികള്‍. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങിയപ്പോള്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍ വലിയ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ എട്ടാം തീയതി വരെ മഴ തുടര്‍ന്നേക്കും. നിലവില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പും അറിയിച്ചിട്ടുണ്ട്.
കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി: നാല് ഇറ്റാലിയന്‍ സ്വദേശികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍
കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി എഴുതിയതായി കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന നാല് ഇറ്റാലിയന്‍ സ്വദേശികള്‍ ഗുജറാത്തില്‍ പിടിയിലായി. അഹമ്മദാബാദ് മെട്രോയിലും ഇത്തരത്തില്‍ ഗ്രാഫിറ്റി കണ്ടെത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയന്‍ സ്വദേശികള്‍ പിടിയിലായത്. പ്രതികളെ കൊച്ചി മെട്രൊ പൊലീസ് ഗുജറാത്തിലെത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്താണ് ഗ്രാഫിറ്റി: ഒരു പ്രതലത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനേയും എഴുതുന്നതിനേയുമാണ് ഗ്രാഫിറ്റി എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രാഫിറ്റികള്‍ കൂടുതലായും കാണുന്നത് ചുവരുകളിലാണ്.
- 21:11 (IST) 04 Oct 2022ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തേതുമായ ട്വന്റി20 യില്‍ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 3 വിക്കറ്റ്‌നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 227 റണ്‍സ് സ്‌കോര്‍ ചെയ്തു. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 48 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ റീലി റൂസോയാണ് ദക്ഷിണാഫ്രിക്ക'നിരയിലെ ടോപ് സ്‌കോറര്‍. 43 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ ഡി കോക്കിന്റെ ഇന്നിംഗ്‌സും നിര്‍ണായകമായി.
- 20:05 (IST) 04 Oct 2022അമ്മയുടെയും കുഞ്ഞിന്റെയും മരണം;ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും അവരുടെ നവജാതശിശുവും മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് കണ്ടെത്തല്‍. ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. എന്നാല്‍ രണ്ടുദിവസത്തിനു ശേഷം ഐശ്വര്യയും മരിച്ചു. സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
- 20:05 (IST) 04 Oct 2022കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നുവെന്ന് ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നുവെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവര്‍ പരസ്യ പ്രചാരണത്തിനിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അങ്ങനെ പ്രചാരണം നടത്തണമെങ്കില്‍ ഭാരവാഹിത്വം രാജിവെക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങളോട് തരൂര്‍ പ്രതികരിച്ചു.
- 19:11 (IST) 04 Oct 2022അമ്മയുടെയും കുഞ്ഞിന്റെയും മരണം;ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും അവരുടെ നവജാതശിശുവും മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് കണ്ടെത്തല്‍. ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. എന്നാല്‍ രണ്ടുദിവസത്തിനു ശേഷം ഐശ്വര്യയും മരിച്ചു. സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
- 17:45 (IST) 04 Oct 2022ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് മുന്നേറ്റം: മൂന്നു ശാസ്ത്രജ്ഞര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍
ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. അലൈന്‍ അസ്‌പെക്റ്റ്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവരാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹരായവര്‍. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഹാന്‍സ് എലെഗ്രെന്‍ ചൊവ്വാഴ്ച സ്റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൊബേല്‍ വിജയിയെ പ്രഖ്യാപിച്ചു. ബുധനാഴ്ച രസതന്ത്രത്തിനും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള നൊബേല്‍ പ്രഖ്യാപിക്കും. 2022 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഒക്ടോബര്‍ 10 നും പ്രഖ്യാപിക്കും
- 16:26 (IST) 04 Oct 2022വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു
വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കല്ലാര്‍ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ബീമാ പള്ളി സ്വദേശികള്‍. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങിയപ്പോള്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍ വലിയ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
- 16:00 (IST) 04 Oct 2022ഉത്തരാഖണ്ഡില്‍ ഹിമപാതം: 29 പേര്‍ കുടുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി
ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ-2 കൊടുമുടിയില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പേര്‍ കുടുങ്ങി. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലക സംഘമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം അപകടത്തില്‍പ്പെട്ട എട്ട് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി എഎന്‍ഐ ഉദ്ധരിച്ച് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഐഎഎഫ് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 14:24 (IST) 04 Oct 2022സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ എട്ടാം തീയതി വരെ മഴ തുടര്‍ന്നേക്കും. നിലവില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പും അറിയിച്ചിട്ടുണ്ട്.
- 14:14 (IST) 04 Oct 2022ജമ്മു കശ്മീര്‍ ഡിജിപിയുടെ കൊലപാതകം: വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍
ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഹേമന്ത് കുമാറിന്റെ കൊലപാതകത്തില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലപാതകം നടത്തിന് ഒരു ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
വീട്ടു ജോലിക്കാരനായ യാസിര്‍ അഹമ്മദിനെ തുടക്കം മുതല്‍ പൊലീസ് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിമുതല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപക തിരച്ചിലിനൊടുവിലാണ് അറസ്റ്റ്.
- 13:55 (IST) 04 Oct 2022‘ടീമിന് വേണ്ടി കയ്യടിക്കാന്‍ പുറത്ത് ഞാനുണ്ടാകും’; നിരാശ പ്രകടിപ്പിച്ച് ജസ്പ്രിത് ബുംറ
ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 2022 ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ നിരാശ പ്രകടിപ്പിച്ച് ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രിത് ബുംറ. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയും വലം കയ്യന്‍ പേസ് ബോളര്‍ക്ക് നഷ്ടമായിരുന്നു.
“ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് എനിക്ക് നഷ്ടമാകുമെന്ന് ഉറപ്പായി. ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. പരിക്ക് ഭേദമാകുമ്പോള്‍ ടീമിന് പ്രോത്സഹനവുമായി ഞാന്‍ ഉണ്ടാകും,” ബുംറ ട്വീറ്റ് ചെയ്തു.
- 12:58 (IST) 04 Oct 2022ശ്രീനാഥ് ഭാസിക്കെതിരായ വിലക്കില്‍ വിമര്‍ശനവുമായി മമ്മൂട്ടി
ഓണ്‍ലൈന്‍ ചാനലിന്റെ അവതാരകയോട് മോശമായി പേരുമാറിയെന്ന കേസിന്റെ പേരിന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയ നിര്‍മ്മാതാക്കളുടെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന നടനും നിര്‍മ്മാതാവുമായ മമ്മൂട്ടി. "അന്നം മുട്ടിക്കുന്ന പരിപാടിയാണ് വിലക്ക്, തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല," മമ്മൂട്ടി വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- 12:01 (IST) 04 Oct 2022ജമ്മു കശ്മീര്‍ ഡിജിപിയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമില്ല; പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ്
ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഹേമന്ത് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദികളുടെ പങ്കില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ്. കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്നത് വീട്ടുജോലിക്കെത്തുന്നയാളെയാണെന്നും പൊലീസ് വ്യക്തമാക്കി. ഉദയ്വാലയിലെ വസതിയിലാണ് ഹേമന്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
“പ്രാഥമിക അന്വേഷണത്തില്‍ വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദാണ് കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. യാസിര്‍ അഹമ്മദിനെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കേണ്ടതാണ്,” പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
- 11:12 (IST) 04 Oct 2022ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച: ആറ് പേര്‍ പിടിയില്‍
പാലക്കാട് വടക്കാഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ആറ് പേര്‍ പിടിയില്‍. പിടിയിലായവര്‍ തമിഴ്നാട് സ്വദേശികളാണ്. സംഘത്തില്‍ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമുണ്ടെന്നാണ് വിവരം. സെപ്തംബര്‍ 22 നാണ് ചുവട്ടുപാടം സ്വദേശിയായ സാമിന്റെ വീട്ടില്‍ നിന്ന് 25 പവനും പതിനായിരം രൂപയും കവര്‍ച്ച പോയത്.
- 10:14 (IST) 04 Oct 2022മുഖ്യമന്ത്രി യൂറോപ്പിലേക്ക്, ഒപ്പം മന്ത്രിമാരും
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടങ്ങുന്ന സംഘം യൂറോപിലേക്ക് പുപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.45-നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് പോയത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിയോടെ നോര്‍വെയിലെത്തും.
നോര്‍വെയ്ക്ക് പുറമെ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹ്മാന്‍ എന്നിവര്‍ നോര്‍വെയില്‍ മുഖ്യമന്ത്രിയെ അനുഗമിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വയുടെ മാതൃകള്‍ പരിചയപ്പെടും.
- 09:24 (IST) 04 Oct 2022കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി: നാല് ഇറ്റാലിയന്‍ സ്വദേശികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍
കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി കണ്ടെത്തിയ സംഭവത്തില്‍ നാല് ഇറ്റാലിയന്‍ സ്വദേശികള്‍ ഗുജറാത്തില്‍ പിടിയിലായി. അഹമ്മദാബാദ് മെട്രോയിലും ഇത്തരത്തില്‍ ഗ്രാഫിറ്റി കണ്ടെത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതെ തുടര്‍ന്ന് ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയന്‍ സ്വദേശികള്‍ പിടിയിലായത്. പ്രതികളെ കൊച്ചി മെട്രൊ പൊലീസ് ഗുജറാത്തിലെത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.