scorecardresearch
Latest News

Top News Highlights: സിപിഐയില്‍ ഒരു വിഭാഗീയതയുമില്ലെന്ന് കാനം രാജേന്ദ്രന്‍

മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്.

Top News Highlights: സിപിഐയില്‍ ഒരു വിഭാഗീയതയുമില്ലെന്ന് കാനം രാജേന്ദ്രന്‍

Top News Highlights: സിപിഐയില്‍ ഒരു വിഭാഗീയതയുമില്ലെന്ന് കാനം രാജേന്ദ്രന്‍. കമ്മിറ്റികള്‍ ഐകകണ്‌ഠ്യേനയാണ് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തെന്നും കാനം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐയില്‍ ഗ്രൂപ്പോ വിഭാഗീയതയോ ഇല്ല, അഭിപ്രായങ്ങള്‍ തെറ്റല്ല. അഭിപ്രായസമന്വയത്തിലൂടെ തീരുമാനത്തില്‍ എത്തുന്നതാണ് കമ്യൂണിസ്റ്റ് ശൈലി. പാര്‍ട്ടിക്ക് ഒരു പക്ഷമേയുള്ളൂ, അത് സി പി ഐ. പക്ഷമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പിലാക്കുക എന്നത് കേന്ദ്രത്തിന്റെ പദ്ധതിയാണ്. അത് നടപ്പിലാക്കും എന്ന് പറഞ്ഞു. ഇപ്പോള്‍ നടപ്പിലാക്കി എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്.

പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ എന്‍ഐഎ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തേക്ക് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഉത്തരവിട്ടത്. പിഎഫ്ഐക്ക് വിദേശപണം ലഭിച്ചത് സംബന്ധിച്ച് സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

Live Updates
21:49 (IST) 3 Oct 2022
ജസ്പ്രിത് ബുംറ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്ത്; സ്ഥിരീകരിച്ച് ബിസിസിഐ

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായതായി ബിസിസിഐ സ്ഥിരീകരിച്ചു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെന്നും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

21:08 (IST) 3 Oct 2022
സിപിഐയില്‍ ഒരു വിഭാഗീയതയുമില്ലെന്ന് കാനം രാജേന്ദ്രന്‍

സിപിഐയില്‍ ഒരു വിഭാഗീയതയുമില്ലെന്ന് കാനം രാജേന്ദ്രന്‍. കമ്മിറ്റികള്‍ ഐകകണ്‌ഠ്യേനയാണ് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തെന്നും കാനം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐയില്‍ ഗ്രൂപ്പോ വിഭാഗീയതയോ ഇല്ല, അഭിപ്രായങ്ങള്‍ തെറ്റല്ല. അഭിപ്രായസമന്വയത്തിലൂടെ തീരുമാനത്തില്‍ എത്തുന്നതാണ് കമ്യൂണിസ്റ്റ് ശൈലി. പാര്‍ട്ടിക്ക് ഒരു പക്ഷമേയുള്ളൂ, അത് സി പി ഐ. പക്ഷമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പിലാക്കുക എന്നത് കേന്ദ്രത്തിന്റെ പദ്ധതിയാണ്. അത് നടപ്പിലാക്കും എന്ന് പറഞ്ഞു. ഇപ്പോള്‍ നടപ്പിലാക്കി എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

20:15 (IST) 3 Oct 2022
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ട്വന്റി 20-യില്‍ കെ എല്‍ രാഹുലിനും വിരാട് കോഹ്ലിക്കും വിശ്രമം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ട്വന്റി 20-യില്‍ കെ എല്‍ രാഹുലിനും വിരാട് കോഹ്ലിക്കും വിശ്രമം. കാര്യവട്ടത്ത് എട്ട് വിക്കറ്റിന്റെ വിജയവും ഗുവാഹത്തിയില്‍ 16 റണ്‍സിന്റെ വിജയവും നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ് 2-0 ന് മുന്നിലാണ്. മുംബൈ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യര്‍ മൂന്നാം ടി20യില്‍ കളിച്ചേക്കും.

18:53 (IST) 3 Oct 2022
കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതമെന്ന ജോണ്‍സന്‍ (54) പിടിയില്‍. തമിഴ്‌നാട് സ്വദേശി സാഹസികമായി പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കലൂര്‍ കാട്ടൂക്കാരന്‍ ലൈനിലുള്ള തന്റെ വീട്ടില്‍ കയറിയ മരിയാര്‍പൂതത്തെ കന്തസ്വാമി മല്‍പിടിത്തത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പിച്ചു.

17:44 (IST) 3 Oct 2022
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

17:09 (IST) 3 Oct 2022
അധ്യക്ഷ തിരഞ്ഞെടുപ്പ്: ഔദ്യോഗിക സ്ഥാനാര്‍ഥികളില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് മാര്‍ഗനിര്‍ദേശ പട്ടിക പുറത്ത്

ഒക്ടോബര്‍ 17 ന് നടക്കാനിരിക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള മാര്‍ഗനിര്‍ദേശ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ എംപി ശശി തരൂരും തമ്മിലുള്ള കടുത്ത മത്സരമാണ് നടക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് വ്യക്തമാക്കുന്നതാണ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള നിര്‍ദേശങ്ങള്‍.

16:13 (IST) 3 Oct 2022
സഖാവ് കോടിയേരിക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് അന്ത്യവിശ്രമം. ഗണ്‍ സല്യൂട്ട് ഉള്‍പ്പെടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിയുടെ അന്ത്യവിശ്രമം. മുഷ്ടി ചുരുട്ടി വിപ്ലവവീര്യത്തിന്റെ അകമ്പടിയോടെയാണ് കമ്യൂണിസ്റ്റ് കോട്ട പ്രിയ സഖാവിന് വിട ചൊല്ലിയത്.

15:38 (IST) 3 Oct 2022
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 9 വര്‍ഷം കഠിനതടവും പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ പ്രതിക്ക് 9 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. 52കാരനായ തൃശൂര്‍ ആറ്റൂര്‍ മഞ്ഞയില്‍ കുര്യാക്കോസിനാണ് ശിക്ഷ. ഓട്ടോ ഡ്രൈവവറായ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ചെന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

13:48 (IST) 3 Oct 2022
പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ എന്‍ഐഎ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തേക്ക് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഉത്തരവിട്ടത്. പിഎഫ്ഐക്ക് വിദേശപണം ലഭിച്ചത് സംബന്ധിച്ച് സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

13:08 (IST) 3 Oct 2022
സി ദിവാകരന് തിരിച്ചടി; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് സി ദിവാകരന് തിരിച്ചടി. 75 വയസ് പ്രായപരിധി ജില്ലാ നേതൃത്വം നടപ്പാക്കിയതോടെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് ദിവാകരന്‍ ഒഴിവാക്കപ്പെട്ടു. 101 പേരെ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കാനാണ് തീരുമാനം.

നേരത്തെ പ്രായപരിധി നടപ്പാക്കുന്നത് സംബന്ധിച്ച് രൂക്ഷ വിമര്‍ശനം ദിവാകരന്‍ നടത്തിയിരുന്നു. മൂന്നാം തവണയും സെക്രട്ടറി പദത്തിലേക്ക് കാനം എത്തിയേക്കുമെന്ന സൂചനകള്‍ വന്നതോടെയായിരുന്നു ദിവാകരന്‍ തുറന്ന പോരിനിറങ്ങിയത്. നേതൃമാറ്റം നിര്‍ദേശിച്ച ദിവാകരന്‍ പ്രായപരിധി അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

12:19 (IST) 3 Oct 2022
കോടിയേരിക്കരികില്‍ നിശബ്ദനായി പിണറായി; പതിറ്റാണ്ടുകള്‍ നീണ്ട സഹോദരബന്ധത്തിന് തിരശീല

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും, സിപിഎമ്മിനെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച നേതാക്കള്‍. പിണറായി മുഖ്യമന്ത്രി പദത്തിലും കോടിയേരി സെക്രട്ടറി സ്ഥാനത്തുമിരുന്ന കാലത്ത് പാര്‍ട്ടി അസാമാന്യ വളര്‍ച്ചയായിരുന്നു കൈവരിച്ചിരുന്നത്. തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കോടിയേരി വിടപറയുമ്പോള്‍ വിങ്ങുന്ന മനസോടെ പിണറായി ആ ചാരത്ത് ഇന്നലെ രാവിലെ മുതലുണ്ടായിരുന്നു.

കോടിയേരിയുടെ മൃതദേഹം തലശേരി ടൗണ്‍ഹാളിലെത്തുന്നത് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പിണറായി പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തി. വിലാപയാത്രയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അവസാന സ്നേഹം ഏറ്റുവാങ്ങിയായിരുന്നു കോടിയേരി തലശേരിയിലെക്കെത്തിയത്. മൃതദേഹം ടൗണ്‍ ഹാളിലെത്തിയപ്പോള്‍ പിണറായി വിജയനും മറ്റ് നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു.

https://malayalam.indianexpress.com/kerala-news/pinarayi-kodiyeri-an-end-to-a-remarkable-comradeship-703760/

11:56 (IST) 3 Oct 2022
കോടിയേരിക്ക് കേരളത്തിന്റെ റെ‍‍ഡ് സല്യൂട്ട്

അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിടനല്‍കാന്‍ രാഷ്ട്രീയ കേരളം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ശേഷം അനുശോചനയോഗവും ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഈങ്ങയിൽപ്പീടികയിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹവും വഹിച്ചുകൊണ്ടുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കുമുള്ള നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയിട്ടുണ്ട്.

10:12 (IST) 3 Oct 2022
അറ്റ്ലസ് രാമചന്ദ്രന്‍ ഇനി ഓര്‍മ

വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എം എം രാമചന്ദ്രന്‍ (അറ്റ്ലസ് രാമചന്ദ്രന്‍) അന്തരിച്ചു. അസുഖബാധിതനായിരുന്നു അദ്ദേഹം ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 80 വയസായിരുന്നു.

ശനിയാഴ്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഏറെനാളായി അദ്ദേഹത്തിനുണ്ടായിരുന്നു. മരണ സമയത്ത് ഭാര്യ ഇന്ദിരയും മകള്‍ ഡോ. മഞ്ജുവും ഒപ്പമുണ്ടായിരുന്നു.

09:28 (IST) 3 Oct 2022
കടുവാ ഭീതിയില്‍ മൂന്നാര്‍; രണ്ട് ദിവസത്തിനിടയില്‍ കൊന്നൊടുക്കിയത് 10 പശുക്കളെ

മൂന്നാര്‍ രാജമല നൈമക്കാട് മേഖലയില്‍ കടുവ ആക്രമണം. രണ്ട് ദിവസത്തിനിടയില്‍ 10 പശുക്കളെയാണ് കടുവ കൊന്നൊടുക്കിയത്. കടുവയെ പിടികൂടാനുള്ള തീവ്രശ്രമം പുരോഗമിക്കുന്നതിനിടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണം ഉണ്ടായത്. ഇന്നലെ ഏഴ് പശുക്കളാണ് ആക്രമിക്കപ്പെട്ടത്. അതില്‍ അഞ്ചെണ്ണം ചത്തു.

കടുവയെ പിടികൂടാന്‍ വനപാലകര്‍ കെണിയൊരുക്കിയിരുന്നെങ്കിലും വിജയിച്ചില്ല. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ ഇരവികുളം ദേശീയ പാർക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികൾ ഉപരോധിച്ചു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്കർണമെന്നുമാവശ്യപെട്ടായിരുന്നു പ്രതിഷേധം.

Web Title: Top news live updates 03 october 2022