Top News Live Updates: കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ഈ മാസം 6നകം ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. വൗച്ചറുകളും കൂപ്പണുകളും ആറിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കണം. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശ്ശികയാക്കണം. ശമ്പളവിതരണത്തിന് 50 കോടിരൂപ അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനും കോടതി നിർദേശിച്ചു.
ജുലൈ – ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തിൽ മൂന്നിലൊന്ന് നേരിട്ട് നൽകാനും രണ്ട് ഭാഗം കൂപ്പണായും നൽകാനാണ് കോടതിയുടെ നിർദേശം. ഓണത്തിന് മുമ്പ് കെഎസ്ആർടിസിക്ക് 103 കോടി നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്
മലപ്പുറത്തു ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കും. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്യുക. മരം മുറിച്ചപ്പോൾ ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
എം.വി.ഗോവിന്ദനു പകരം മന്ത്രിസ്ഥാനത്തേക്ക് ആര്? സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്
എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ഒഴിവിൽ ആര് മന്ത്രിയാകുമെന്ന് ഇന്ന് അറിഞ്ഞേക്കും. രാവിലെ സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേരും. എന്നാൽ കൊച്ചിയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്കു തിരിച്ചെത്തിയശേഷമായിരിക്കും തീരുമാനം ഉണ്ടാവുക. പുതിയ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നോ നാളെയോ മന്ത്രിസ്ഥാനം രാജിവച്ചേക്കും. കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.ഷംസീർ, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാർ തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത്.
അഫ്ഗാനിസ്താനില്‍ ജുമുഅ നമസ്കാരത്തിനിടെ മസ്ജിദിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 18 പേര് കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹിറാത് നഗരത്തിലെ ഗുസര്‍ഗ മസ്ജിദിലാണ് സ്ഫോടനമുണ്ടായത്.
മസാല ബോണ്ട് വാങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനകള്ക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറ്റേറ്റി (ഇ ഡി)നു ഹൈക്കോടതിയുടെ നിര്‍ദേശം. തങ്ങള്‍ക്കെതിരെ മാത്രമാണു നടപടിയുള്ളൂവെന്നും മറ്റു സ്ഥാപനങ്ങള്‍ക്കെതിരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ഇ ഡിയോട് വിശദീകരണം തേടണമെന്നും കിഫ്ബി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. നാഷണല്‍ ഹൈവേ അതോറിറ്റി, പവര്‍ ഗ്രിഡ് കോര്പറേഷന് തുടങ്ങിയ സ്ഥാപനങ്ങള്‍ മസാല ബോണ്ട് വാങ്ങിയിട്ടുണ്ടങ്കിലും ഇവര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഇല്ലന്നും തങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് അന്വേഷണം നടത്തുകയാണന്നും കിഫ്ബി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ. േരളവും തമിഴ്നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇക്കാര്യം ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിതല ചർച്ച ആവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ ഐ.ടി.അധിഷ്ഠിത വികസനത്തെ തമിഴ്നാട് ഐ.ടി മന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. ഡിജിറ്റൽ സർവകലാശാല, വിദ്യാഭ്യാസം എന്നീ രംഗത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തന്നെ നിയമസഭാ സ്പീക്കറാക്കാനുള്ള സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് എ എന്‍ ഷംസീര്‍. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കുക, സ്പീക്കറിന്റെ പ്രവര്‍ത്തനങ്ങളിലും ഒരു രാഷ്ട്രീയമുണ്ട് അത് നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മന്ത്രിയാകുമെന്ന് കേട്ടിരുന്നു, പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് സ്പീക്കര്‍ എന്നാല്‍ 'വണ്‍ ഹു കെനോട്ട് സ്പീക്' എന്നല്ലേ അര്‍ഥമെന്നായിരുന്നു ഷംസീറിന്റെ മറുപടി.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു പകരമായി സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയാകും. എ എന്‍ ഷംസീറിനെ സ്പീക്കറായും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എം വി ഗോവിന്ദനു മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു തീരുമാനിച്ചതായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഭരണഘടനാവിരുദ്ധ പ്രസ്താവനയുടെ പേരില്‍ രാജിവച്ച സജി ചെറിയാനു പകരം മന്ത്രിയെ തീരുമാനിച്ചില്ല.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ താരം കല്യണ്‍ ചൗബെ. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന് ബൈചുങ് ബൂട്ടിയയെ പരാജയപ്പെടുത്തിയാണ് കല്യണ്‍ ചൗബെ എഐഎഫ്എഫ് പ്രസിഡന്റായത്. ഒന്നിനെതിരെ 33 വോട്ടുകള്‍ക്കാണ് ചൗബെ ബൂട്ടിയയെ തോല്‍പ്പിച്ചത്. 45-കാരനായ ചൗബെയും മുന്‍ ഇന്ത്യന്‍ താരമാണ്. 1999-2006 വരെ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഗോളിയായിരുന്നു ചൗബെ. കൊല്‍ക്കത്ത സ്വദേശിയായ ചൗബെ ബിജെപി നേതാവ് കൂടിയാണ്
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ മകന് അനധികൃത നിയമനം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനത്തില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്തിയെന്ന തരത്തിലാണ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ മകന് ഹരികൃഷ്ണന് കെഎസിന്റെ നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്നും ചട്ടങ്ങള്‍ പാലിച്ചുള്ള നിയമനമാണ് നടന്നിട്ടുള്ളതെന്നും കെ.സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമനത്തില്‍ കെ സുരേന്ദ്രനോ കെ സുരേന്ദ്രന് വേണ്ടിയോ ആരും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തില്‍ ഏതന്വേഷണം നേരിടുന്നതിനും തയാറാണെന്നും വാര്‍ത്തയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ മനപൂര്‍വം കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മകന് മെറിറ്റില്‍ മാത്രമാണ് നിയമനം ലഭിച്ചതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
നിയമസഭ കൈയ്യാങ്കളി കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മന്ത്രി വി.ശിവന്‍കുട്ടിയും കെ.ടി ജലീലും അടക്കം ആറു പ്രതികളുടെ ഹര്‍ജിയാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ നിരസിച്ചത് .ഈ മാസം 14 ന് വിചാരക്കോടതിയിൽ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അനുവദിച്ചില്ല. കേസിൽ തടസ്സവാദങ്ങൾ ഉന്നയിക്കരുതെന്ന് കോടതി വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് എജിയുടെ നിയമോപദേശം. നിലവിലെ ഏജൻസികളെ ഉപയോഗിച്ച് സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
തൃശൂർ ജില്ലാ യുഡിഎഫ് കൺവീനറെ മാറ്റിയ നീക്കം തടഞ്ഞ് കെപിസിസി.ജോസഫ് ചാലിശേരിയെ മാറ്റി എം.പി വിൻസന്റിനെ നിയമിച്ച നടപടി കെപിസിസി അധ്യക്ഷൻ മരവിപ്പിച്ചു.ഇന്നലെയാണ് ഡിസിസി നേതൃത്വം പുതിയ യുഡിഎഫ് കൺവീനറെ നിയമിച്ചത്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ പ്രതിഷേധം തുടങ്ങുന്നു. സമരക്കാർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ബാരിക്കേഡ് മറികടന്ന് സമരക്കാർ അകത്തേക്ക് കയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
കൊച്ചി: ഐഎൻഎസ് വിക്രാന്ത് ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിക്രാന്ത് സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണ്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചു. വിക്രാന്തിലൂടെ രാജ്യം ലോകത്തിന് മുന്നിലെത്തിയെന്നും മോദി പറഞ്ഞു. Read More
തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് കമ്മിഷൻ ചെയ്തു. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു.
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മൂന്ന് ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരംം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ അമിത് ഷായെത്തുന്നത്. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.