Top News Highlights: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് സർക്കാരിൻ്റെ ഹർജി. വിചാരണക്കോടതിയുടെ ഉത്തരവ് ശരിയല്ലന്നും ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
തെളിവു നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും ദിലീപിനെതിരെ തെളിവുണ്ടെന്നും ഇക്കാര്യങ്ങൾ വിചാരണക്കോടതി വേണ്ട വിധം പരിശോധിച്ചില്ലന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തെളിവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ഹർജി തള്ളിയത്. ഹർജി അടുത്ത ദിവസം പരിഗണിക്കും.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം
കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. അത്യാവശ്യക്കാർക്ക് കൊടുക്കാമെന്നും അത് കോടതിയെ അറിയിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. നിക്ഷേപം തിരികെ കിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഉത്തരവ്.
ആസ്തികൾ കടപ്പെടുത്തി ലോൺ എടുക്കാൻ ശ്രമം ആരംഭിച്ചതായും സർക്കാർ അറിയിച്ചു. കേസിൽ രണ്ടാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. 284 കോടിയാണ് ബാങ്കിലെ നിക്ഷേപമെന്നും 184 കോടിയുടെ നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായവ ആണെന്നും സർക്കാർ അറിയിച്ചു. കേസ് 10ന് പരിഗണിക്കും.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്റും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതല്‍ പ്രവേശന നടപടികള്‍ സാധ്യമാകുന്ന വിധത്തിലായിരിക്കും നടപടികള്‍. ഒന്നാം ഘട്ട അലോട്ട്മെന്റിന്റെ പ്രവേശനം പത്താം തീയതി വൈകിട്ട് അഞ്ച് മണി വരെയാണ്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറു മരണം. കണ്ണൂരിൽ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി.
കണ്ണൂർ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു. കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കണിച്ചാൽ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ്, പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ തകർന്ന ചന്ദ്രന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്ക്യു ഫോഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.
തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശി കന്യാകുമാരി പുത്തൻതുറ കിങ്സറ്റൺ കടലിൽ തിരയിൽപ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കൂട്ടിക്കൽ കന്നുപറമ്പിൽ റിയാസ് മരിച്ചു. എറണാകുളം കുട്ടമ്പുഴയിൽ ഇന്നലെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയിൽ പൗലോസിനെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് സർക്കാരിൻ്റെ ഹർജി. വിചാരണക്കോടതിയുടെ ഉത്തരവ് ശരിയല്ലന്നും ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.
കെഎസ്ആര്‍ടിസിയെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് യുണിയനുകളോട് ഹൈക്കോടതി. യുണിയനുകൾ ഇപ്പോഴും സമരപാതയിൽ ആണെന്ന് സർക്കാർ റിപ്പോർട്ടിൽ കാണുന്നു. കെഎസ്ആര്‍ടിസിയുടെ പ്രവർത്തനം തടസപ്പെടുത്തില്ലെന്ന ഉറപ്പിന്റെ ലംഘനമല്ലെ ഇതെന്ന് കോടതി ചോദിച്ചു.
ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോൾ സമരം എന്തിനാണ്? കെഎസ്ആര്‍ടിസി ഷെഡ്യൾ കൂട്ടണം. തുരുമ്പെടുക്കുന്ന ബസ് റോഡിൽ ഇറക്കണം. തൊഴിലാളികൾ സഹകരിക്കണം. തൊഴിലാളികളുടെ ആവശ്യം എല്ലാം കോടതി പരിഗണിക്കുന്നുണ്ട്. സമരം തുടർന്നാൽ ഹർജിയിൽ ഉത്തരവ് പറയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്കി.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നവർക്കെതിരെ കേസെടുക്കുന്നത് നിയമ വിരുദ്ധമാണന്നും തടയണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി അഭിഭാഷകനായ രാജേഷ് വിജയൻ സമർപ്പിച്ച ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
കൊച്ചി: പ്രണയം നിരസിച്ചതിന് സഹപാഠിയെ കഴുത്തറുത്ത് കൊന്ന കേസിൽ വിദ്യാർത്ഥിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതി ഹീനമായ കൃത്യമാണ് ചെയ്തതെന്നും ദയ അർഹിക്കുന്നില്ലന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി ഗൂഗിൾ ദൃശ്യങ്ങൾ കണ്ട് മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്നും പെൺകുട്ടിക്ക് പൊടുന്നനെ മരണം സംഭവിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. പാലാ സെൻ്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിഥിനയെ കൊലപ്പെടുത്തിയ അഭിഷേക് ബൈജുവിൻ്റെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് ബച്ചു കുരിയൻ തോമസ് പരിഗണിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വെച്ച് വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനയെ പേപ്പർ കട്ടർ ഉപയോഗിച്ചാണ് അഭിഷേക് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു സംഭവം.
പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരേ സമയം 20 പ്രവൃത്തികള്‍ മാത്രമേ നടപ്പിലാക്കാവൂ എന്ന ഉത്തരവ് കേരളത്തിന് വലിയ തിരിച്ചടിയാണ്. തീരുമാനം തൊഴിൽ മേഖലയിലും പ്രാദേശിക സാമ്പത്തിക വികസനത്തിലും പ്രതിസന്ധി സൃഷ്ടിക്കും. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരാണ് ഈ തീരുമാനം. നിബന്ധന ഒഴിവാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിൽ 98 കുടുംബങ്ങളിലെ 319 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാലു താലൂക്കുകളിലായി 11 ക്യാമ്പുകൾ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പറവൂർ, ആലുവ, മൂവാറ്റുപുഴ താലൂക്കുകളിൽ മൂന്ന് വീതവും കോതമംഗലത്ത് രണ്ട് ക്യാമ്പുകളുമാണു തുറന്നത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് അവധി.
കണ്ണൂർ കണിച്ചാർ വില്ലേജിൽ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിൽ രണ്ടു മരണം. കേളകം താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിൻ്റെ രണ്ടര വയസുള്ള മകൾ നൂമ തസ്മീൻ എന്നിവരാണ് മരിച്ചത്. കണിച്ചാർ വെള്ളറ കോളനി ചന്ദ്രനെ (55) കാണാതായി.
ചാലക്കുടി പുഴയുടെ തീരത്തു നിന്ന് 200 ലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരെ ക്യാമ്പുകളിലേക്ക് മാറ്റി. മണലി, കുറുമാലി, കരുവന്നൂർ പുഴയുടെ തീരങ്ങളും ഒഴിപ്പിക്കാൻ നടപടി തുടങ്ങി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നും നാളെയും സംസ്ഥാനത്ത് 10 ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
https://www.facebook.com/PinarayiVijayan/posts/591561162317711
എഴുത്തുകാരിയുടെ പീഡനപരാതിയില്‍ സാഹിത്യകാര്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ഉപാധികളില്ലാതെയാണ് ജാമ്യം.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ റവന്യൂമന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വലിയ ഡാമുകളിൽ തൽക്കാലം ആശങ്കയില്ല. ജീവിത സുരക്ഷിതത്വം പ്രധാനമാണ്. ആളുകളെ നിർബന്ധമായി മാറ്റി പാർപ്പിക്കണം. നദീതീരങ്ങളിലേക്കും മലമ്പ്രദേശങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം. കാടിനുളളിൽ എപ്പോഴും ഉരുൾപൊട്ടാവുന്ന സാഹചര്യമാണുള്ളത്. ആളുകളെ സംരക്ഷിതമായി മാറ്റുന്നത് കർശനമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
തീവ്രമഴയിലും മണ്ണിടിച്ചിലിലും സർക്കാർ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയെന്ന് പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ. യുഡിഎഫ് പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങും. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകും. മുഖ്യമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
വെള്ളം കയറിയ പ്രദേശങ്ങളിൽ മന്ത്രി കെ.രാജനും കലക്ടര്‍ ഹരിത വി.കുമാറും സന്ദര്‍ശിക്കുന്നു
അതിരപ്പിള്ളിയില്‍ ആന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി
മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.
പെരിയാരിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലു ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി
ഓഗസ്റ്റ് 2, 3, 4 തിയ്യതികളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ ദിവസങ്ങളിൽ അട്ടപ്പാടി മേഖലയിലേക്ക് വൈകീട്ട് ആറ് മണി മുതൽ പിറ്റേന്ന് ആറ് വരെയുള്ള രാത്രി സമയത്ത് ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.

മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ കാതറിൻ എന്ന ബോട്ട് (KL-04-MM-2302) മോശം കാലാവസ്ഥ കാരണം തിരിച്ച് കയറവെ മുനമ്പം അഴിമുഖത്ത് വച്ച് ചുക്കാനുമായുള്ള ബന്ധം പൊട്ടി നിയന്ത്രണം വിട്ട് മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപം മണലിൽ ഉറച്ച് മറിഞ്ഞ നിലയിൽ. ബോട്ടിൽ ഉണ്ടായിരുന്ന 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു കരക്ക് കയറിയിട്ടുണ്ട്. മത്സ്യബന്ധന വല നഷ്ടപ്പെട്ടിട്ടുണ്ട്. കടുത്ത കടൽ ക്ഷോഭം കാരണം റെസ്ക്യൂ ബോട്ടിന് മുനമ്പം അഴി മുറിച്ച് കടക്കാൻ കഴിഞ്ഞിട്ടില്ല. തൊഴിലാളികൾ എല്ലാവരും സുരക്ഷിതർ ആണ്.
മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ (എൻ.ഡി.ആർ.എഫ്) ജില്ലയിലെത്തി. ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയൻ കമാണ്ടർ വി. രാം ബാബുവിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘത്തെയാണ് ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. കലക്ടറേറ്റിലെത്തിയ സേനാംഗങ്ങൾ ജില്ലാ കലക്ടർ ഡോ. രേണു രാജുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ക്യാമ്പ് ചെയ്യുന്ന എൻഡിആർഎഫ് സംഘത്തെ ആവശ്യ ഘട്ടങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വിവിധ സ്ഥലങ്ങളിൽ വിനിയോഗിക്കും.

ജില്ല കലക്ടറേറ്റിലെത്തിയ എൻഡിആർഎഫ് സംഘം ജില്ലാ കലക്ടർ ഡോ. രേണു രാജുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
പാലക്കാട് ജില്ലയിൽ ഇന്നും (ഓഗസ്റ്റ് 2),3,4 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള വിനോദ യാത്ര പൂർണ്ണമായും നിരോധിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്ലീന മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തിരച്ചിൽ തുടരുകയാണ്. കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാണാതായ പൗലോസിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ മരണം പത്തായി.
കൂട്ടിക്കലില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ(47) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കിട്ടിയത്.
പാലക്കാട് കൊപ്പം മുളയങ്കാവിൽ അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയിട്ടുണ്ട്. സ്റ്റാൻഡിലെ കടകളിലേക്കും വെള്ളം കയറി.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ഏഴു ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. Read More
തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ ,പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ട്. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അതേതസമയം, മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കു മാറ്റമില്ല.
കോട്ടയത്ത് മഴ തുടരുന്നു. പാലാ ടൗണിൽ വെള്ളം കയറി. പാലായിൽ റോഡുകളിൽ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര മേഖലകളിൽ കനത്ത മഴ പെയ്തു. തീക്കോയിയിൽ രാത്രി ഉരുൾ പൊട്ടി. പുഴകളിൽ ജലാനിരപ്പ് ഉയർന്ന നിലയിലാണ്. കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്താൻ ആയില്ല. കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കുറഞ്ഞിട്ടുണ്ട്.
വേമ്പനാട്ടു കായലിൽ മത്സ്യബന്ധനത്തിനു പോയ രണ്ട് മത്സ്യ മത്സ്യത്തൊഴിലാളികളെ കാണാതായി. വൈക്കം തലയാഴം സ്വദേശികളായ ജനാദ്ദനൻ, പ്രദീപൻ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും മത്സ്യ ബന്ധനത്തിന് പോയത്. ഇവര്‍ക്കായി തിരച്ചിൽ തുടങ്ങി.