scorecardresearch

Top News Highlights: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന ബില്‍ പാസാക്കി

മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ കനത്ത എതിര്‍പ്പില്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണു ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്

Top News Highlights: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന ബില്‍ പാസാക്കി

Top News Highlights: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ നിയമസഭ പാസാക്കി. ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ കനത്ത എതിര്‍പ്പില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണു തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കാനുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് റദ്ദാക്കിയത്. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 21നു നിയമസഭയെ അറിയിച്ചിരുന്നു. നിയമനങ്ങള്‍ക്കു പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകൊണ്ട് നിയമസഭ പാസാക്കിയ നിയമം തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്നു മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണു തീരുമാനം പിന്‍വലിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സിപിഐയിൽ രണ്ടു ചേരിയില്ലെന്ന് കാനം രാജേന്ദ്രൻ

കണ്ണൂർ: പാർട്ടിക്കുള്ളിൽ വ്യത്യസ്ത പക്ഷങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയിൽ രണ്ടു ചേരിയില്ല. ഉൾപാർട്ടി അഭിപ്രായ പ്രകടനം മാത്രമാണ് നടക്കുന്നത്. കാനം പക്ഷമോ മറ്റേതെങ്കിലും പക്ഷമോ ഈ പാർട്ടിയിൽ ഇല്ല. ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് താനെന്ന് ഓർക്കണമെന്നും കാനം പറഞ്ഞു.സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ച ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ച ജഡ്ജി സ്ഥലംമാറ്റത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റത്തില്‍ അപാകതയൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും മുന്‍കൂര്‍ അനുമതി വേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥലംമാറ്റം സ്‌റ്റേ ചെയ്യണമെന്ന കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജിയുടെ ഹർജിയാണ് കോടതി തള്ളിയത്. ജി​ല്ലാ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യി മൂ​ന്നു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​വും മു​മ്പാ​ണ് സ്ഥ​ലം​മാ​റ്റ​മെ​ന്നും അടുത്ത വർഷം മെയ് 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നതെന്നും അന്നുവരെ കോഴിക്കോട് സെഷൻസ് ജഡ്ജിയായി തുടരാൻ ചട്ടപ്രകാരം അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ സി​വി​ക് ച​ന്ദ്ര​ന് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സെഷൻസ് കോടതി ഉ​ത്ത​ര​വി​ലെ സ്ത്രീ​വി​രു​ദ്ധ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥലം മാറ്റം.

Live Updates
21:12 (IST) 1 Sep 2022
ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും. നാളെ രാവിലെ 9.30 ന് കൊച്ചി കപ്പല്‍ശാലയില്‍ ഐ എന്‍ എസ് വിക്രാന്ത് ഔദ്യോഗികമായി നാവികസേനയ്ക്ക് കൈമാറുക. 20,000 കോടി രൂപ മുടക്കില്‍ കൊച്ചി കപ്പല്‍ശാലയിലാണ് ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത്. കപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതില്‍ 76 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കളാണ്.

19:32 (IST) 1 Sep 2022
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍. ജങ്ഷന്‍ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മെട്രാ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗതാഗത സൗകര്യങ്ങള്‍ക്കായി 4600 കോടി രൂപയുടെ പദ്ധതി അധികമായി ലഭിക്കുകയാണ്. അടുത്ത 25 വര്‍ഷം മഹത്തായ വികസന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ് രാജ്യ മുന്നോട്ട് വയ്ക്കുന്നത്. ഇതിന് കേരളത്തിലും തുടക്കമിടുകയാണ്. പ്രകൃതി സൗഹൃദ നെറ്റ് സീറോ എമിഷനുകള്‍ക്ക് കൊച്ചി മെട്രാ പോലുള്ള പദ്ധതികള്‍ മുതല്‍ കൂട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

18:32 (IST) 1 Sep 2022
രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണത്തിന് കാരണം അഴിമതിക്കെതിരായ നടപടി: പ്രധാനമന്ത്രി

വികസനത്തിന്റെയും യുവാക്കളുടെ പ്രതീക്ഷയുടെയും കാര്യത്തിൽ ഏറ്റവും വലിയ തടസം അഴിമതിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ വേദിയിൽ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. ''അഴിമതിക്കെതിരായ പോരാട്ടത്തിനു നിർണായക സമയമായിരിക്കുന്നുവെന്ന് ഞാൻ ഓഗസ്റ്റ് 15നു ചെങ്കോട്ടയിൽ പറഞ്ഞിരുന്നു. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുമ്പോഴൊക്കെ രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണമുണ്ടാകുകയാണ്. അഴിമതിക്കാരെ രക്ഷിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.

17:21 (IST) 1 Sep 2022
പ്രധാനമന്ത്രി കൊച്ചിയിലെത്തി; മലയാളത്തിൽ ട്വീറ്റ്

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വൈകിട്ട് 4.25 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കൊച്ചി മേയർ എം.അനിൽകുമാർ അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു. കേരള സന്ദർശനം സംബന്ധിച്ച് പ്രധാനമന്ത്രി മലയാളത്തിൽ ട്വീറ്റ് ചെയ്തു.

16:02 (IST) 1 Sep 2022
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന ബില്‍ പാസാക്കി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കുന്ന ബില്‍ നിയമസഭ പാസാക്കി. ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ കനത്ത എതിര്‍പ്പില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണു തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കാനുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് റദ്ദാക്കിയത്. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

14:34 (IST) 1 Sep 2022
വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിർദേശം

വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിർദേശം. അദാനി പോര്‍ട്ടിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന കാരണം പറഞ്ഞ് പദ്ധതി പ്രദേശം കയ്യടക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖത്തേക്കുള്ള പ്രവേശനം തടയരുതെന്നും കോടതി അറിയിച്ചു. ക്രമസമാധാന പാലനം പൊലീസിന് കഴിയുന്നില്ലെങ്കിൽ സർക്കാരിന് കേന്ദ്ര സഹായം തേടാം. തൊളിലാളികളെയും ജീവനക്കാരെയും തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും.

14:26 (IST) 1 Sep 2022
സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

13:24 (IST) 1 Sep 2022
അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ചതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രൻ

നെഹ്റു ട്രോഫി വള്ളംകളി കാണാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രൻ. വള്ളം കളിയ്ക്ക് വരണോ എന്ന് തീരുമാനിക്കേണ്ടത് അമിത് ഷായാണ്. കേന്ദ്ര മന്ത്രിയെ വിളിച്ചതിൽ തെറ്റില്ലെന്നും അതിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. 

13:23 (IST) 1 Sep 2022
കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

കണ്ണൂരിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

12:17 (IST) 1 Sep 2022
വിദ്യാഭ്യാസ വിദഗ്ധ മേരി റോയ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. Read More

11:29 (IST) 1 Sep 2022
ഇന്നും മഴ തുടരും, ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും മഴ തുടരും. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

11:28 (IST) 1 Sep 2022
പ്രധാനമന്ത്രി ഇന്നു കേരളത്തിൽ, കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. ഇന്നു വൈകിട്ട് 4.25 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കൊച്ചി മേയർ എം.അനിൽകുമാർ അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും.

Web Title: Top news live updates 01 september 2022 kerala news