scorecardresearch
Latest News

Top News Highlights: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികള്‍ മാറ്റി: വിദ്യാഭ്യാസ മന്ത്രി

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ ഞായറാഴ്ച നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു

Top News Highlights: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികള്‍ മാറ്റി: വിദ്യാഭ്യാസ മന്ത്രി

Top News Highlights: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് നാളെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങും ഈ മാസം ആറാം തീയതി വ്യാഴാഴ്ചയിലേക്ക് മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്ത് ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതിമാരെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. പള്ളിക്കല്‍ സ്വദേശികളായ പ്രഭാകരക്കുറുപ്പ്, വിമലകുമാരി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരും ചികിത്സയില്‍ തുടരവെയാണ് മറിച്ചത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

സിപിഐയ്ക്ക് അകത്തെ അഭിപ്രായ വ്യത്യാസം, നേതാക്കളെ പരോക്ഷമായി വിമർശിച്ച് ഡി.രാജ

സിപിഐയ്ക്ക് അകത്തെ അഭിപ്രായ വ്യത്യാസങ്ങളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാർട്ടിയെ അമ്മയെ പോലെ കരുതണമെന്ന് ഡി.രാജ പറഞ്ഞു. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.രാജ വ്യക്തമാക്കി.

Live Updates
21:22 (IST) 1 Oct 2022
കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളൊ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുധ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്ച മൂന്ന് മണി വരെ തലശേരിയില്‍ പൊതുദര്‍ശനം ഉണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നറിയുന്ന വിവരം.

20:07 (IST) 1 Oct 2022
തിരുവനന്തപുരത്ത് ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതിമാരെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. പള്ളിക്കല്‍ സ്വദേശികളായ പ്രഭാകരക്കുറുപ്പ്, വിമലകുമാരി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരും ചികിത്സയില്‍ തുടരവെയാണ് മറിച്ചത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

19:24 (IST) 1 Oct 2022
സെപ്തംബറിലെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.43 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്

സെപ്തംബര്‍ മാസത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.43 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകൾ പ്രകാരമാണിത്. ഗ്രാമീണ, നഗര മേഖലകളില്‍ തൊഴില്‍ പങ്കാളിത്തം വര്‍ധിച്ചതാണ് തൊഴിലില്ലായ്മ കുറയാന്‍ കാരണമായത്.

ഓഗസ്റ്റ് മാസം തൊഴിലില്ലായ്മ 8.3 ശതമാനമായി ഉയര്‍ന്നിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 7.68 ശതമാനത്തിൽ നിന്ന് 5.84 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരങ്ങളിൽ ഇത് 9.57 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

18:40 (IST) 1 Oct 2022
‍മുഖ്യമന്ത്രിയുടെ യൂറോപ് സന്ദര്‍ശനം നീട്ടി

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദര്‍ശനം നീട്ടി. ഇന്ന് രാത്രിയോടെ ഫിന്‍ലിന്‍ഡിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം.

17:24 (IST) 1 Oct 2022
യാത്രക്കാരെ ഇറക്കിവിട്ടും അസഭ്യവര്‍ഷം നടത്തിയും കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍

ജീവനക്കാരെ നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ കെ എസ് ആര്‍ ടി സി തയാറെടുക്കുന്നതിനിടെ യാത്രക്കാരെ അസഭ്യം പറഞ്ഞും അധിക്ഷേപിച്ചും വനിതാ കണ്ടക്ടര്‍. തിരുവനന്തപുരം ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ഇന്നുച്ചയോടെയായിരുന്നു സംഭവം.

ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കെതിരെയാണു യാത്രക്കാരുടെ പരാതി. നിര്‍ത്തിയിട്ട ബസില്‍ യാത്രക്കാർ നേരത്തെ കയറിയതാണു കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തന്റെ ഭക്ഷണം കഴിക്കാനുള്ള സ്ഥലാണിതെന്നു പറഞ്ഞുകൊണ്ടാണു കണ്ടക്ടർ യാത്രക്കാരെ ഇറിക്കിവിട്ടത്.

17:06 (IST) 1 Oct 2022
5 ജി ഇന്ത്യയില്‍; സേവനം ആദ്യം ലഭിക്കുന്ന നഗരങ്ങള്‍ ഇവ

രാജ്യത്ത് 5 ജി സേവനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. എന്നാല്‍ രാജ്യത്തുടനീളം 5 ജി ലഭ്യമാകില്ല. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമാകും സേവനം ലഭിക്കുക. ആദ്യ ഘട്ടത്തില്‍ 1 നരഗങ്ങളിലാണ് 5 ജി എത്തുക.

അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ഡല്‍ഹി, ചെന്നൈ, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍. രാജ്യത്തെ മറ്റ് നഗരങ്ങളിലും ഗ്രാമങ്ങളിലും വരും മാസങ്ങളില്‍ സേവനം ലഭ്യമാകും.

16:04 (IST) 1 Oct 2022
ഖാര്‍ഗെയ്ക്ക് പിന്തുണയുമായി സതീശന്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിന്തുണയുടെ കാര്യത്തില്‍ ചേരിതിരിവില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു

15:06 (IST) 1 Oct 2022
ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ നാലുവരെ മത്സ്യബന്ധനം പാടില്ല

ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഒക്ടോബര്‍ നാലുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

13:41 (IST) 1 Oct 2022
ഗാന്ധി കുടുംബത്തിന് എന്നെ അറിയാം, പദവിയെ കുറിച്ച് ആശങ്കകൾ ഇല്ല: കെ.സി.വേണുഗോപാൽ

ഗാന്ധി കുടുംബത്തിന് തന്നെ അറിയാമെന്നും പദവികൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ആളല്ല താനെന്നും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടി കെ.സി.വേണുഗോപാൽ. പദവിയിൽ നിന്ന് കെ.സി.വേണുഗോപാലിനെ നീക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പദവിയിൽ നിന്ന് നീക്കുമെന്ന പ്രചാരണം ആർക്കെങ്കിലും മനഃസന്തോഷം നൽകുന്നുവങ്കിൽ നൽകട്ടെയെന്നും കെ.സി.വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

12:37 (IST) 1 Oct 2022
സിപിഎം നേതാവിന്റെ വീടിന് നേരെ കല്ലേറ്

സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരിയുടെ വീടിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മേലോട്ടുമൂഴിയിലെ വീട്ടിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ഒരു ജനൽ ചില്ല് തകർന്നു.

11:47 (IST) 1 Oct 2022
കോട്ടയത്ത് യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സംശയം; പരിശോധിക്കാന്‍ പൊലീസ്

ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ വീട്ടിലാണ് യുവാവിനെ കൊന്നശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോൺക്രീറ്റ് ചെയ്ത് മൂടിയെന്ന് പൊലീസ് സംശയിക്കുന്നത്. ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്. സംഭവത്തിൽ തറ തുരന്ന് പരിശോധിക്കാനാണ് പൊലീസ് നീക്കം.

11:40 (IST) 1 Oct 2022
പ്രായപരിധിയിൽ വ്യക്തത വരുത്താൻ ഒരുങ്ങി സിപിഐ

വിവാദമായ പ്രായപരിധിയിൽ വ്യക്തത വരുത്താൻ ഒരുങ്ങി സിപിഐ കേന്ദ്ര നേതൃത്വം. പ്രതിനിധി സമ്മേളനത്തിൽ പ്രായപരിധിയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി ഡി രാജ നിലപാടറിയിക്കും.

09:45 (IST) 1 Oct 2022
5 ജി സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും

നീണ്ട വർഷത്തെ കാത്തിരിപ്പിനുശേഷം രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഇന്നു തുടക്കമാകും. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കും.

09:45 (IST) 1 Oct 2022
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമ നിർദേശപത്രിക സൂക്ഷ്മ പരിശോധന ഇന്ന്

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ നാമ നിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വൈകീട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്.

09:44 (IST) 1 Oct 2022
കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണക്കേസില്‍ ആദ്യ അറസ്റ്റ്

കാട്ടാക്കടയിൽ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാർ മർദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്.  തിരുമല ചാടിയറയിൽ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡാ സംഘം സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്

Web Title: Top news live updates 01 october 2022