Top News Highlights: തിരുവനന്തപുരം: തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സംഘം എകെജി സെന്ററിൽ എത്തി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി.ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ 30ന് രാത്രി 11.25 ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. അജ്ഞാതൻ ഓഫീസിനുനേരെ പടക്കം പോലൊരു സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. മതിലില്‍ സ്ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി.
മല്ലപ്പള്ളിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു
മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നുപേർ മരിച്ചു. കുമളി ചക്കുപള്ളം ഏഴാംമൈല്‍ വരയന്നൂര്‍ സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെയാണ് കാർ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുമ്പനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പാസ്റ്ററാണ് ചാണ്ടി മാത്യു.
മങ്കിപോക്സ് ലക്ഷണങ്ങളോടെ മരണം: തൃശൂർ സ്വദേശിയുടെ സമ്പർക്കത്തിൽ പതിനഞ്ച് പേർ
തൃശൂർ: മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശൂരില്‍ മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ 15 പേർ. യുവാവിനെ കൂട്ടിക്കൊണ്ട് വരാൻ വിമാനത്താവളത്തിലേക്ക് 4 കൂട്ടുകാർ, കുടുംബാംഗങ്ങൾ, ആശുപത്രിയിൽ കൊണ്ടു പോയവർ, ആരോഗ്യ പ്രവർത്തർ എന്നിവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. അതിനിടെ, മരിച്ച യുവാവിന്റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങളില്‍ ഉരുള്പൊട്ടല്കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കുരിശുമലയിലും നെടുംപൊയിൽ 24–ാം മൈൽ, പൂളക്കുറ്റി തുടിയാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. ചെക്കേരി വനമേഖലയിലും ഉരുള്പ്പൊട്ടിയിട്ടുള്ളതായാണ് വിവരം. ചെക്കേരി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. അതേതസമയം, മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കു മാറ്റമില്ല.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ആഗസ്റ്റ് നാലിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെ നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
മധ്യപ്രദേശിലെ ജബല്പൂരിൽ ആശുപത്രിയില്‍ വന്‍ തീപിടിത്തം. നാല് പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ഒന്‍പതു പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഗോഹല്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ദാമോഹ് നക്കയ്ക്കു സമീപമുള്ള ന്യൂ ലൈഫ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്നു പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് ബഹുഗുണ പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി ജില്ലയിൽ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ (ജലഗതാഗത വകുപ്പ് ബോട്ട് ഒഴികെ) എന്നിവയിലുള്ള യാത്ര ഓഗസ്റ്റ് മൂന്ന് അര്‍ധരാത്രി വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്ട്രോള് റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കും. തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമര്‍ജന്‍സി റെസ്പോണ്‍സ് നമ്പരായ 112 ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് മുഖ്യമന്ത്രി സ്ഥിഗതികൾ മനസിലാക്കിയിരുന്നു.
എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കും.
തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഇന്നും നാളെയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിൽ മഴ, കാലാവസ്ഥ, ദുരന്ത നിവാരണ മാനേജ്മന്റ് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരിത്തുന്നു
പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 40 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് 20 cm കൂടി ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

എറണാകുളം സൗത്തിൽനിന്നുള്ള കാഴ്ച

എറണാകുളം ചിറ്റൂർ റോഡിൽ വെള്ളം നിറഞ്ഞപ്പോൾ
സംസ്ഥാനത്ത് വ്യാപകമായ കാലവർഷക്കെടുതി ഉണ്ടായ സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു.
8078548538
സംസ്ഥാനത്ത് വ്യാപകമായ കാലവർഷക്കെടുതി ഉണ്ടായ സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു.
ഓഗസ്റ്റ് 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലാ ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങൾ ഊർജിതമാക്കി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ അറിയിച്ചു. ജില്ലയിലേക്ക് എൻ ഡിആർ എഫിന്റെ സംഘമെത്തും. വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ ഇരുന്നൂറോളം പന്നികളേയും കൊല്ലേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.

കനത്ത മഴയെ തുടർന്ന എറണാകുളം എംജി റോഡിൽ വെള്ളം നിറഞ്ഞപ്പോൾ. ഫൊട്ടോ: നിതിൻ ആർ.കെ
അത്തിക്കയം വില്ലേജിൽ റെജി ചീങ്കയിൽ (60) എന്നയാൾ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു. തഹസിൽദാർ ഉൾപ്പെടെ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.
ലിംഗ സമത്വത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് എം.കെ.മുനീർ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. ആൺവേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അർഥത്തിൽ ആണെന്ന് മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉത്തരവിറക്കി.
കേരളത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ഓഗസ്റ്റ് 5 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതൽ 5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയത്തെ കനത്ത മഴ കോട്ടയം മൂന്നിലവ് ടൗണിൽ വെളളം കയറി. മുണ്ടക്കയം എരുമേലി പാതയിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2022 ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകി. ഇന്ന് രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്. ഇന്നലെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിച്ച സാഹര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാൽ ഫിഷറീസ് വകുപ്പിനും കോസ്റ്റ് ഗാർഡിനും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല.
സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊല്ലത്ത് കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ തലയ്ക്ക് പരുക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരൻ മരിച്ചു. പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്.
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിന്റെ സമയം ഇന്നു വൈകീട്ട് അഞ്ചിന് അവസാനിക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച് സമയം നീട്ടി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ. നാളെ മുതൽ മഴ കൂടുതൽ ശക്തമാകും. ഇന്നു മുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. Read More
മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശൂരില്‍ മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ 15 പേർ. യുവാവിനെ കൂട്ടിക്കൊണ്ട് വരാൻ വിമാനത്താവളത്തിലേക്ക് 4 കൂട്ടുകാർ, കുടുംബാംഗങ്ങൾ, ആശുപത്രിയിൽ കൊണ്ടു പോയവർ, ആരോഗ്യ പ്രവർത്തർ എന്നിവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. അതിനിടെ, മരിച്ച യുവാവിന്റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.