/indian-express-malayalam/media/media_files/2026/01/22/maoist-operation-2026-01-22-18-00-36.jpg)
ഫയൽ ഫൊട്ടോ
റാഞ്ചി: ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ പ്രമുഖ മാവോയിസ്റ്റ് നേതാവും സി.പി.ഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ അനൽ ദാ എന്ന പതി റാം മാജി അടക്കം ഒമ്പതോളം പേർ കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നയാളാണ് കൊല്ലപ്പെട്ട അനൽ ദാ. വ്യാഴാഴ്ച പുലർച്ചെ സരണ്ട വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.
ചോട്ടനാഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുംഭ്ദിഹ് ഗ്രാമത്തിന് സമീപമാണ് വെടിവയ്പ്പ് ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്. ഏറ്റുമുട്ടലിൽ ആകെ 15 ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പ്രാഥമിക വിവരങ്ങളുണ്ട്. മരണസംഘ്യ ഇനിയും ഉയരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാർക്ക് ദാരുണാന്ത്യം; ഏഴു പേർക്ക് പരിക്ക്
പുലർച്ചെ മുതൽ വനത്തിൽ നിന്ന് തുടർച്ചയായ വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ചൈബാസ പൊലീസും സുരക്ഷാ സേനയും സംയുക്തമായി സരണ്ട വനമേഖലയിൽ മാവോയിസ്റ്റ് വിരുദ്ധ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കുംഭ്ദിഹ് ഗ്രാമത്തിന് സമീപം പതിയിരുന്ന മാവോയിസ്റ്റ് സംഘം സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടൽ രൂക്ഷമായി.
Also Read: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിയ്ക്കും
കൊല്ലപ്പെട്ട അനൽ ദാ ജാർഖണ്ഡിലെ ഏറ്റവും തിരയപ്പെടുന്ന മൂന്ന് മാവോയിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു. സരണ്ട മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഇയാളായിരുന്നു. ഏറ്റുമുട്ടലിൽ അനൽ ദാ കൊല്ലപ്പെട്ട വിവരം ഐ.ജി (ഓപ്പറേഷൻസ്) മൈക്കൽ രാജ് സ്ഥിരീകരിച്ചു. അനൽ ദായും എട്ട് മുതൽ ഒൻപത് വരെ കൂടെയുള്ളവരും കൊല്ലപ്പെട്ടതായാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
Also Read: മണിപ്പൂരിൽ വീണ്ടും സംഘർഷം; യുവാവിനെ വെടിവെച്ചുകൊന്നു, ദൃശ്യങ്ങൾ പുറത്ത്
വനത്തിനുള്ളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 2026 മാർച്ചോടെ രാജ്യത്തെ മാവോയിസ്റ്റ് സാന്നിധ്യം പൂർണ്ണമായും തുടച്ചുനീക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ ഓപ്പറേഷനെ സുരക്ഷാ സേന വിലയിരുത്തുന്നത്. പ്രദേശം നിലവിൽ പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. കൂടുതൽ മാവോയിസ്റ്റുകൾക്കായി വനത്തിനുള്ളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Read More: വാഗ്ദാനം മാർബിൾ പ്രതിമ, നൽകിയത് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചത്; വിവാദമായി സ്വാതന്ത്ര്യസമര സേനാനിയുടെ സ്മാരകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us