scorecardresearch

തലയ്ക്ക് 1 കോടി; മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെയെ ഏറ്റുമുട്ടലിൽ വധിച്ചു

വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്

വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്

author-image
WebDesk
New Update
Maoist, Maoists Attack

ഫയൽ ഫൊട്ടോ

ഡൽഹി: ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ (67) അടക്കമുള്ളവർ കൊല്ലപ്പെട്ടുതായി പിടിഐ റിപ്പോർട്ടു ചെയ്തു. തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഉയികെ എന്ന് പൊലീസ് സ്ഥിരീകരിച്ചു. 

Advertisment

മാവോയിസ്റ്റ് കേന്ദ്ര റീജിയണൽ ബ്യൂറോ അംഗവും, ദക്ഷിണ മേഖലാ ബ്യൂറോയിലെ ഏക അംഗവുമായിരുന്നു ഇയാൾ എന്നും പൊലീസ് അറിയിച്ചു. ഒഡീഷ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും, ഡിസ്ട്രിക്ട് വോളന്ററി ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഉയികെയെ വധിച്ചത്. വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Also Read: റായ്‌പൂരിലെ മാളിൽ അതിക്രമം; ക്രിസ്മസ് അലങ്കാരങ്ങൾ തകർത്തു

മഹാരാഷ്ട്ര സ്വദേശിയായ ഉയികെ കഴിഞ്ഞ 30 വർഷത്തിലേറെയായി മാവോയിസ്റ്റ് സംഘടനയിൽ സജീവമായിരുന്നു. സംഘടനയുടെ നയരൂപീകരണത്തിലും നീക്കങ്ങളിലും പ്രമുഖ പങ്കുവഹിച്ചിരുന്ന ഉയികെയുടെ മരണം പ്രദേശത്തെ മാവോയിസ്റ്റുകൾക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായാണ് സുരക്ഷാ സേന വിലയിരുത്തുന്നത്.

Also Read: ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് അത്യാധുനിക ആയുധങ്ങളും മാവോയിസ്റ്റ് ലഘുലേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ കൂടുതൽ മാവോയിസ്റ്റുകൾ ഒളിവിലുണ്ടെന്ന നിഗമനത്തിൽ സുരക്ഷാ സേന തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഒഡീഷ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

Also Read: തമിഴ്‌നാട്ടിൽ ദേശീയപാതയിൽ അപകടം; ബസും കാറുകളും കൂട്ടിയിടിച്ച് ഒൻപത് മരണം

ഗണേഷ് ഉയികെയ്ക്കൊപ്പം മാവോയിസ്റ്റ് അഗംങ്ങളായ ഒരു പുരുഷനും രണ്ടു വനിതകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊവീസ് അറിയിച്ചു. കൊല്ലപ്പെട്ട മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read More: ബിജെപിയുടെ സംഭാവനകളിൽ വ്യക്തികളിൽ നിന്നുള്ളത് 6% താഴെ; കോൺഗ്രസിന് 26 ശതമാനം: റിപ്പോർട്ട് പുറത്ത്

Maoist maoist firing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: