scorecardresearch

റിപ്പബ്ലിക് ദിനാഘോഷം; യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2026 ജനുവരി 25 മുതൽ 27 വരെ ഇരുനേതാക്കളും ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2026 ജനുവരി 25 മുതൽ 27 വരെ ഇരുനേതാക്കളും ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും

author-image
WebDesk
New Update
Republic day

Republic Day celebrations

Republic Day celebrations: ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും മുഖ്യാതിഥികളായി പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയമാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Advertisment

Also Read:ഐ-പാക് റെയ്ഡ്: മുഖ്യമന്ത്രി മമത ബാനർജിക്ക് സുപ്രീം കോടതി നോട്ടീസ്; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ എഫ്.ഐ.ആറുകൾ സ്റ്റേ ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2026 ജനുവരി 25 മുതൽ 27 വരെ ഇരുനേതാക്കളും ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശന വേളയിൽ, ജനുവരി 27-ന് നടക്കുന്ന 16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇരുനേതാക്കളും സംയുക്തമായി അധ്യക്ഷത വഹിക്കും. ഇന്ത്യ-ഇയു തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിലാകും ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

Also Read:ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

സന്ദർശനത്തിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉന്നതതല ചർച്ചകളും പ്രതിനിധിതല ചർച്ചകളും നടത്തും. ഇതിനുപുറമെ, ഉച്ചകോടിയുടെ ഭാഗമായി ഒരു ഇന്ത്യ-ഇയു ബിസിനസ് ഫോറവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

2004 മുതൽ തന്ത്രപരമായ പങ്കാളികളായ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് ഇതിനുമുൻപത്തെ ഉച്ചകോടി (15-ാമത്) വെർച്വലായി നടന്നത്. 2025 ഫെബ്രുവരിയിൽ യൂറോപ്യൻ കമ്മീഷൻ പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർന്നു.

Also Read:20 മില്യൺ ഡോളറിന്റെ സ്വർണ്ണ കൊള്ള: പ്രതി പ്രീത് പനേസറെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് കാനഡ

യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഈ സന്ദർശനം ഇന്ത്യയും ഇയുവും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും മുൻഗണനാ മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങൾക്ക് കരുത്തുപകരുമെന്നും വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Read More: 'ജനനായകന്' വീണ്ടും തിരിച്ചടി; ഹൈക്കോടതി തീരുമാനിക്കട്ടേയെന്ന് സുപ്രീം കോടതി

Republic Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: