ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളല്ലെന്നും, അങ്ങിനെയായിരുന്നെങ്കില്‍ ദിവസേന കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ചാണ് അഭിപ്രായം പ്രകടിപ്പിച്ചത്. പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു സുപ്രീംകോടതിയുടെ വിശദീകരണം.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കോടതിയില്‍ വന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ കേള്‍ക്കണമെന്നും സുപ്രീംകോടതി ജഡജി ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ