scorecardresearch

ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി; ചൈനീസ് സൈനിക തലവൻ ജനറൽ ഷാങ് യൗക്സിയയെ പുറത്താക്കി

ചൈനയുടെ പരമോന്നത സൈനിക സമിതിയായ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ വൈസ് ചെയർമാനായിരുന്നു 75-കാരനായ ഷാങ്

ചൈനയുടെ പരമോന്നത സൈനിക സമിതിയായ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ വൈസ് ചെയർമാനായിരുന്നു 75-കാരനായ ഷാങ്

author-image
WebDesk
New Update
China

Zhang Youxia

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക ഉദ്യോഗസ്ഥനുമായ ജനറൽ ഷാങ് യൗക്സിയയെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കം ചെയ്തു. 

Advertisment

ചൈനയുടെ ആണവ ആയുധ പദ്ധതിയുമായി ബന്ധപ്പെട്ട അതിരഹസ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകി എന്ന ഗുരുതരമായ ആരോപണത്തെ തുടർന്നാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; വൻ നാശനഷ്ടം

ചൈനയുടെ പരമോന്നത സൈനിക സമിതിയായ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ വൈസ് ചെയർമാനായിരുന്നു 75-കാരനായ ഷാങ്. ഷി ജിൻപിംഗിന് തൊട്ടുതാഴെയുള്ള ഏറ്റവും ശക്തനായ സൈനിക നേതാവായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഷാങ്ങിനൊപ്പം മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ജനറൽ ലിയു സെൻലിയും നിലവിൽ അന്വേഷണം നേരിടുകയാണ്.

ഗുരുതരമായ ആരോപണം

ചൈനയുടെ ആണവ പദ്ധതികളുടെ സാങ്കേതിക വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറി എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ഏറ്റവും പ്രധാന ആരോപണം. വാൾ സ്ട്രീറ്റ് ജേർണലാണ് ആഭ്യന്തര വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.

ആണവ രഹസ്യങ്ങൾ ചോർത്തിയതിന് പുറമെ, കൈക്കൂലി വാങ്ങി ഉന്നത പദവികളിൽ നിയമനം നടത്തി എന്നും സ്വന്തമായി രാഷ്ട്രീയ കൂട്ടായ്മകൾ രൂപീകരിച്ച് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചു എന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്.

Also Read: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക ; സംഘടന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചെന്ന് യുഎസ്

ചൈന നാഷണൽ ന്യൂക്ലിയർ കോർപ്പറേഷൻ മുൻ മേധാവി ഗു ജുന്നിനെതിരെ നടന്ന അന്വേഷണത്തിലാണ് ജനറൽ ഷാങ്ങിനെതിരെയുള്ള തെളിവുകൾ ലഭിച്ചതെന്ന് പറയപ്പെടുന്നു.

അഴിമതി തുടച്ചുനീക്കാൻ ഷി ജിൻപിംഗ് സൈന്യത്തിൽ നടത്തുന്ന വലിയ ശുദ്ധീകരണ പ്രവർത്തനത്തിന്റെ  ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചൈനയിലെ നിരവധി മുതിർന്ന ജനറൽമാർ പദവികളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

Also Read: ഗ്രീൻലാൻഡ് വിഷയത്തിൽ ഒടുവിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

ഷി ജിൻപിംഗിന്റെ ഏറ്റവും അടുത്ത അനുയായിയായിരുന്നിട്ടും ഷാങ് യൗക്സിയയെ പുറത്താക്കിയത് ചൈനീസ് സൈനിക നേതൃത്വത്തിനുള്ളിലെ കടുത്ത അസ്വസ്ഥതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ നടപടിയോടെ ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ചുരുങ്ങി. നിലവിൽ ഷി ജിൻപിംഗും മറ്റൊരു ഉദ്യോഗസ്ഥനും മാത്രമാണ് ഈ സമിതിയിൽ അവശേഷിക്കുന്നത്.

Read More:  ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: