നൊബേല്‍ പുരസ്‌കാര ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ ടോണി മോറിസന്‍ അന്തരിച്ചു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതം രചനകളിലൂടെ വരച്ചിട്ടിരുന്ന എഴുത്തുകാരിയാണ് ടോണി മോറിസന്‍.

സാഹിത്യത്തില്‍ നൊബേല്‍ (1993) നേടുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയാണ് ടോണി മോറിസന്‍. നിരവധി നോവലുകളും കുട്ടികള്‍ക്കള്ള പുസ്തകങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. ‘സോങ് ഓഫ് സോളമന്‍’ എനന്ന പുസ്തകത്തിന് 1977 ല്‍ നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡും ‘ബിലവ്ഡ്’ എന്ന പുസ്തകത്തിന് 1988 ല്‍ പുലിസ്റ്റര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

ഒരേസമയം നിരൂപക പ്രശംസയും സാമ്പത്തിക വിജയവും സ്വന്തമാക്കിയതായിരുന്നു മോറിസന്റെ പുസ്തകങ്ങള്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ മോറിസന്റെ പുസ്തകങ്ങള്‍ സ്ഥിര സാന്നിധ്യമായിരുന്നു. എഴുത്തിലൂടെ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാണിച്ചിരുന്നു ടോണി മോറിസന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook