ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ക്രിസ്മസും. ക്രിസ്മസ് പ്രമാണിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടന്നു. നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഈ വാക്കുള്‍ ആവര്‍ത്തിക്കപ്പെടുകയാണ് ഓരോ ക്രിസ്മസിലും. ലോകമെമ്പാടുമുള്ള ജനതയ്ക്ക് ശാന്തിയുടേയും സ്നേഹത്തിന്റെയും സഹനത്തിന്റെ മാര്‍ഗ്ഗം കാട്ടി നല്‍കിയ യേശുദേവന്റെ ജീവിതം ഇവിടെ വീണ്ടും ഓര്‍ക്കപ്പെടുന്നു. അതിജീവനത്തിന്റെയും സഹനത്തിന്റെയും ആദ്യപാഠങ്ങള്‍ പകര്‍ന്ന് നൽകിയാണ് യേശുദേവന്റെ പുല്‍ക്കൂട്ടിലെ ജനനം.

ജാതിമത ചിന്തകള്‍ക്കപ്പുറം ലോകജനത ഒന്നായി ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ തിരുപ്പിറവി ചടങ്ങുകള്‍ പതിവ് തെറ്റാതെ നടന്നു. നാടും നഗരവും ക്രിസ്മസ് ലഹരിയിലാണ്. പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കി അങ്ങനെ മറ്റൊരു ക്രിസ്മസ് കൂടി ആഘോഷിക്കുകയാണ്. എല്ലാ പ്രേക്ഷകര്‍ക്കും ഐഇ മലയാളത്തിന്റെ ക്രിസ്മസ് ആശംസകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ