/indian-express-malayalam/media/media_files/uploads/2023/06/pm-modi.jpg)
'ജനസംഖ്യക്ക് ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം'
ന്യൂഡല്‍ഹി: പ്രതിപക്ഷമായ ഇന്ത്യാ സഖ്യവും ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും (എന്‍ഡിഎ) തമ്മില്‍ വാക്ക്‌പോരിന് ശേഷം ലോക്സഭയില്‍ പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തില്‍ മറുപടി പറയും. അവിശ്വാസ പ്രമേയം കൊണ്ടുവന്ന കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ സഖ്യത്തിന്റെയും ലക്ഷ്യം മോദിയെ സഭയില്‍ മറുപടി പറയിക്കുകയെന്നതായിരുന്നു. എന്നാല്‍ ഈ തന്ത്രം വിജയിക്കുമോ, മതിയാകുമോ? മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്ത എംപിമാര്‍ പലതരത്തിലുള്ള വിഷയങ്ങള്‍ ഉന്നയിച്ചതിനാല്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ ഉദ്ദേശിച്ച ലക്ഷ്യം പ്രതിപക്ഷത്തിന് പൂര്‍ത്തിയാക്കാനായില്ല.
ആദ്യം സ്മൃതി ഇറാനിയും പിന്നീട് അമിത് ഷായും രാഹുലിനെതിരെ ബിജെപിക്ക് വേണ്ടി തിരിച്ചടിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി എംപിമാരോട് പറഞ്ഞതുപോലെ, പ്രതിപക്ഷത്തെ കീറിമുറിച്ച് ''അവസാന പന്തില്‍ ഒരു സിക്സര്‍ അടിക്കുക'' എന്നത് മോദിയുടെ ഊഴമായിരിക്കും. സഭയിലെ പാര്‍ട്ടിയുടെ ശക്തിയും പ്രസംഗ വൈദഗ്ധ്യവും മാത്രമല്ല, 2018 ലെ അവസാന വിശ്വാസ വോട്ടിന്റെ ഓര്‍മ്മകളും മോദിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതേസമയം റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച തന്റെ പ്രസംഗത്തിന് ശേഷം. മോദി പരിഭ്രാന്തനായി കാണപ്പെട്ടുവെന്നും പ്രധാനമന്ത്രിക്ക് തന്റെ കണ്ണുകളിലേക്ക് നോക്കാന്‍ കഴിയാതെ വന്നെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍ രാഹുലിനെതിരെ പ്രധാനമന്ത്രി തിരിച്ചടിച്ചു. രാഹുലിനെ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ കോണ്‍ട്രാക്ടര്‍ എന്ന് വിളിച്ച അദ്ദേഹം, 'നിഷേധാത്മക രാഷ്ട്രീയം' വഴി രാജ്യത്ത് അസ്ഥിരത പടര്‍ത്തുകയാണ് അവിശ്വാസ പ്രമേയത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞു. 2024ലും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ശക്തി നല്‍കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us