/indian-express-malayalam/media/media_files/uploads/2022/09/Pilot-Gehlot-1.jpg)
ജയ്പൂര്‍:കൂടിയാലോചനയില്ലാതെ രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ അശോക് ഗെലോട്ട് പക്ഷത്തെ 90 ഓളം എംഎല്‍എമാര്‍ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി പി ജോഷിക്ക് രാജി സമര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രി ഗെലോട്ട് മത്സരിക്കുന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.
രാജസ്ഥാനിലെ മുഖ്യമന്ത്രിസ്ഥാനം സച്ചിന്‍ പൈലറ്റിന് കൈമാറാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം പ്രകടമായതോടെ ഗെലോട്ടിന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ എതിര്‍പ്പ് അറിയിച്ച് പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി (സിഎല്‍പി) യോഗത്തിന് പോകുന്നതിനുപകരം സച്ചിന്‍ പൈലറ്റിനെതിരെ പ്രതിഷേധം അറിയിച്ച് നിയമസഭാ സ്പീക്കര്‍ സി പി ജോഷിക്ക് രാജിക്കത്ത് സമര്‍പ്പിക്കാന്‍ തയാറെടുക്കുകയായിരുന്നു. കാബിനറ്റ് മന്ത്രി ശാന്തി ധരിവാളിന്റെ ഹോസ്പിറ്റല്‍ റോഡിലെ വസതിയില്‍ എംഎല്‍എമാര്‍ യോഗം ചേരുകയായിരുന്നു.
''തെരഞ്ഞെടുപ്പ് വേളയിലോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോഴോ സിഎല്‍പി യോഗം ചേരുമ്പോഴെല്ലാം ഞങ്ങള്‍ ഒറ്റവരി നിര്‍ദ്ദേശം പാസാക്കുന്നതാണ് ഞങ്ങളുടെ പാരമ്പര്യം. കോണ്‍ഗ്രസ് അധ്യക്ഷന് തീരുമാനം എടുക്കാനുള്ള അവകാശം നല്‍കുന്നു. ഇന്നും ഇത് സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' ഇന്നലെ ഉച്ചകഴിഞ്ഞ്, ജയ്സാല്‍മീറിലെ തനോട്ട് മാതാ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ഗെലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹൈക്കമാന്‍ഡിന് തീരുമാനം എടുക്കാനുള്ള അധികാരം നല്‍കിയതിന്റെ അര്‍ത്ഥം പൈലറ്റിനൊപ്പം പോകാനുള്ള സാധ്യതയുള്ള തീരുമാനത്തെ അംഗീകരിക്കുക എന്നതാണ്. എന്നാല്‍ പൈലറ്റിനെതിരെ പ്രതിഷേധ സ്വരം കടുപ്പിച്ച ഗെ്ലോട്ടിന്റെ വിശ്വസ്തര്‍ക്ക് അസ്വീകാര്യമായ ഒന്നായിരുന്നു ഇത്. പൈലറ്റ് അധികാരമേറ്റാല്‍ സര്‍ക്കാരിലെ അവരുടെ സ്ഥാനത്തെക്കുറിച്ച് അവര്‍ ആശങ്കാഭരിതരായിരുന്നു. ഗെ്ലോട്ട് മുഖ്യമന്ത്രിയായി തുടരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, അല്ലെങ്കില്‍ സ്വന്തം ക്യാമ്പിലെ തങ്ങളുമായി അടുത്ത ബന്ധമുള്ള മറ്റൊരാള്‍ മുഖ്യമന്ത്രിയാകുക എന്നതായിരുന്നു അവരുടെ ആവശ്യം.
ഞങ്ങള്‍ 102 പേരില്‍ നിന്നായിരിക്കണം അടുത്ത മുഖ്യമന്ത്രി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയവരില്‍ ആര്‍ക്കും മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നത് ഞങ്ങളുടെ ഏകകണ്ഠമായ തീരുമാനമാണ്. ധരിവാളിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വതന്ത്ര എംഎല്‍എയും ഗെലോട്ട് ഉപദേശകനുമായ സന്യം ലോധ പറഞ്ഞു.
സി പി ജോഷിയെ അഭിസംബോധന ചെയ്ത ചെറിയ എംഎല്‍മാരുടെ ഒരു പേജ് രാജിക്കത്തില്‍ എംഎല്‍എ വിധാന്‍സഭയില്‍ നിന്ന് മനപ്പൂര്‍വ്വം രാജിവയ്ക്കുകയാണെന്നും കാലതാമസം കൂടാതെ രാജി സ്വീകരിക്കണമെന്നും പറയുന്നു. അതേസമയം എംഎല്‍മാരുടെ രാജിക്കത്ത് ചട്ടപ്രകാരം ശരിയായ രൂപത്തിലല്ലെന്നാണ് രാജേന്ദ്ര റാത്തോഡ് പറഞ്ഞത്.
'ഞങ്ങളുടെ ആവശ്യം സോണിയ ജിയും രാഹുല്‍ ജിയും ഞങ്ങളുടെ നേതാക്കളാണ്, അവര്‍ ഞങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുകയും മനസ്സിലാക്കുകയും വേണം, എല്ലാ എംഎല്‍എമാരും രോഷാകുലരാണ്'.ക്യാബിനറ്റ് മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ് പറഞ്ഞു. ഹൈക്കമാന്‍ഡ് പറയുന്നത് കേട്ട് തീരുമാനമെടുക്കണമെന്നാണ് എംഎല്‍എമാരുടെ ഏകകണ്ഠമായ തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 17-ാം തീയതിക്ക് ശേഷം നിങ്ങള്‍ക്ക് (സിഎല്‍പി) യോഗം വിളിക്കാമായിരുന്നു. മുഖ്യമന്ത്രി പറയുന്നത് അദ്ദേഹം ഞങ്ങളുടെ കാവല്‍ക്കാരന്‍ ആണെന്നാണ്, അതിനാല്‍ അദ്ദേഹം എംഎല്‍എമാര്‍ക്ക് പ്രാധാന്യം നല്‍കില്ലേ? പ്രതാപ് സിംഗ് ഖാചാരിയവാസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.