/indian-express-malayalam/media/media_files/2026/01/02/jharkhand-police-2026-01-02-20-21-06.jpg)
ഫയൽ ഫൊട്ടോ
റാഞ്ചി: ജാർഖണ്ഡിലെ പാലാമുവിൽ ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം കുറ്റകൃത്യം മറയ്ക്കാൻ നായയെയും കൊന്ന് അതേ കുഴിയിലിട്ട് യുവാവ്. കാൗഡിയ ഭുഖ്‌ല ഗ്രാമവാസിയായ രഞ്ജിത് മെഹ്തയാണ് കാമുകിയുടെ സഹായത്തോടെ ഭാര്യയായ പൂജയെ (25) ക്രൂരമായി കൊലപ്പെടുത്തിയത്. മൃതദേഹം അഴുകുന്നതിന്റെ ദുർഗന്ധം പുറത്തുവരുമ്പോൾ സംശയിക്കാതിരിക്കാനാണ് നായയേയും ഇതേ സ്ഥലത്ത് കുഴിച്ചുമൂടിയതെന്നാണ് വിവരം.
ഡിസംബർ 26-നാണ് പാണ്ഡു പൊലീസ് സ്റ്റേഷൻ പരിധിയിലെ തീസിബർ ദരുവ സ്വദേശിയായ പ്രിയങ്ക ദേവി എന്ന പൂജയെ കാണാതാകുന്നത്. ഒരു ആഴ്ചയ്ക്ക് ശേഷം ഗ്രാമവാസികൾ സംശയം തോന്നി പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. കാമുകിയുടെ ഗ്രാമമായ തുക്ബേരയിലെ തരിശുഭൂമിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ഏഴു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
Also Read: 'മോശം അയൽക്കാർ'; ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജെസിബി ഉപയോഗിച്ചായിരുന്നു പൊലീസ് തിരച്ചിൽ നടത്തിയത്. അഞ്ച് അടി താഴ്ചയുള്ള കുഴിയിൽ നിന്ന് ആദ്യം ഒരു നായയുടെ ജഡവും അതിന് താഴെയായി പൂജയുടെ മൃതദേഹവും പൊലീസ് കണ്ടെത്തുകയായിരുന്നു.
Also Read: ഇൻഡോറിലെ മലിനജല ദുരന്തം: ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം നാലു ദിവസത്തിന് ശേഷം ഇയാൾ നായയെ കൊന്ന് അതേ സ്ഥലത്ത് തന്നെ കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം അഴുകുന്നതിന്റെ ദുർഗന്ധം വമിക്കുമ്പോൾ ആളുകൾ ചത്ത നായയുടേതാണെന്ന് കരുതുമെന്നായിരുന്നു പ്രതിയുടെ കണക്കുകൂട്ടൽ.
കൊലപാതകം നടന്ന് അതേ ദിവസം തന്നെ യുവതിയെ കുഴിച്ചിട്ടതായാണ് സൂചനയെന്ന് ബിസ്രാംപൂർ പൊലീസ് ഇൻ ചാർജ് ഋഷികേശ് ദുബെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവത്തിൽ, തുടക്കത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് രഞ്ജിത് മെഹ്ത, ഇയാളുടെ കാമുകി, രഞ്ജിത്തിന്റെ പിതാവ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള രഞ്ജിതിനും കാമുകിക്കുമായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
Read More: കടുത്ത മൂടൽമഞ്ഞും മഴക്കുറവും; കടന്നുപോയത് ഒന്നരനൂറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട ഡിസംബർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us