scorecardresearch

കുക്കികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമം; മലയോര കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം,നിര്‍ദേശവുമായി മണിപ്പൂര്‍ സര്‍ക്കാര്‍

സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, കുക്കി സമുദായത്തെ ലക്ഷ്യമിട്ടുള്ള ഉന്മൂലനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവദമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക ഭരണം ആവശ്യപ്പെടുന്നത്.

സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, കുക്കി സമുദായത്തെ ലക്ഷ്യമിട്ടുള്ള ഉന്മൂലനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവദമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക ഭരണം ആവശ്യപ്പെടുന്നത്.

author-image
Deeptiman Tiwary
New Update
manipur| India| kukki

കുക്കികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമം; മലയോര കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം,നിര്‍ദേശവുമായി മണിപ്പൂര്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിലനില്‍ക്കുന്ന വംശീയ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള നീക്കത്തില്‍, സംസ്ഥാനത്ത് നിലവിലുള്ള മലയോര കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ പ്രദേശത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, കുക്കി സമുദായത്തെ ലക്ഷ്യമിട്ടുള്ള ഉന്മൂലനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവദമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക ഭരണം ആവശ്യപ്പെടുന്നത്.

Advertisment

'കുക്കികള്‍ ഏത് രൂപത്തിലായാലും പ്രത്യേക ഭരണം സര്‍ക്കാരിനോ സംസ്ഥാനത്തെ മറ്റ് ജനങ്ങള്‍ക്കോ സ്വീകാര്യമല്ല. എങ്കിലും മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. മലയോര പ്രദേശങ്ങളുടെ ഭരണത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും നിയന്ത്രണവും നല്‍കിക്കൊണ്ട് മലയോര കൗണ്‍സിലുകളുടെ സ്വയംഭരണാവകാശം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുക്കികള്‍ ഈ ഓഫര്‍ സ്വീകരിച്ച് സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി അടുത്ത വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നിലവിലുള്ള സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) മെയ്ദി, കുക്കി സമുദായങ്ങളില്‍ നിന്നുള്ള പ്രതിനിധി ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ഇതില്‍ ചിലതില്‍ ഏര്‍പ്പെട്ടതോടെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത്തരത്തിലുള്ള ഒരു ഡസനിലധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സര്‍ക്കാരുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ (എസ്ഒഒ) ഉടമ്പടിയുടെ കീഴില്‍ വടക്കുകിഴക്കന്‍ കേന്ദ്രത്തിന്റെ പോയിന്റ്മാന്‍ എകെ മിശ്ര കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായി പ്രത്യേകം ചര്‍ച്ച നടത്തുകയാണ്. മെയ് 3 ന് അക്രമം ആരംഭിച്ചതിന് ശേഷം 160-ലധികം മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണിപ്പൂരിലെ സ്ഥിതിയെക്കുറിച്ച് വ്യാഴാഴ്ച ബിരേന്‍ സിങ്ങും ചര്‍ച്ച ചെയ്തു.

അതേസമയം, സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് കുക്കികള്‍ ഈ നിര്‍ദ്ദേശം ഉടന്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ''ഒരു നീണ്ട സമാധാനം സ്ഥാപിക്കപ്പെട്ടതിനുശേഷം മാത്രമേ, ഒരുപക്ഷേ, ഇത് അവരുടെ പരിഗണനയില്‍ വരൂ. എന്നാല്‍ കുന്നിന്‍ താഴ്വര വിഭജനം പരിഹരിക്കുന്നതിന് മറ്റ് സൂത്രവാക്യങ്ങളുണ്ട്, അതിനായി വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നു, '' വൃത്തങ്ങള്‍ പറഞ്ഞു.

Manipur India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: