ചെന്നൈ: ചികിൽസിക്കാൻ പണമില്ലാത്തതിനാൽ നവജാത ശിശുവിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

32 കാരിയായ അൻപുകൊടിക്കും ഭർത്താവ് പെരിസസ്വാമിക്കും ആറു മാസം മുൻപാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന് സുഖമില്ലാത്തതിനാൽ സേലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് കുഞ്ഞിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ചികിൽസയ്ക്കായി ദിനംപ്രതി 5000 രൂപയുടെ ബിൽ നൽകി. ബാർബറായ പെരിസസ്വാമിക്ക് ഇത്രയും തുക ചികിൽസയ്ക്കായി നൽകാൻ കഴിഞ്ഞില്ല. ചികിൽസാ ചെലവ് താങ്ങാനാവാതെ കുഞ്ഞിനെയും കൊണ്ട് ദമ്പതികൾ ഉച്ചയോടെ വീട്ടിലേക്ക് മടങ്ങി.

പുലർച്ചെയാണ് ഭാര്യയും കുഞ്ഞും കാണാനില്ലെന്ന് പെരിസസ്വാമി മനസ്സിലാക്കിയത്. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ