കൊൽക്കത്ത: ഏറെക്കാലമായി നേതൃത്വുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു. മമത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന സുവേന്ദു വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജി സമർപ്പിച്ചത്. ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മിഷണേഴ്സ് (HRBC) ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് മന്ത്രിസ്ഥാനവും അധികാരി ഒഴിയുന്നത്.

Also Read: കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി: മുംബൈ കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് കോടതി, ജനാധിപത്യത്തിന്റെ വിജയമെന്ന് താരം

“മന്ത്രി സ്ഥാനത്ത് നിന്ന് ഞാൻ രാജിവെക്കുന്നു. പ്രതിബദ്ധതയോടും അർപ്പണബോധത്തോടും ആത്മാർത്ഥതയോടും കൂടി സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു.” രാജികത്തിൽ അധികാരി വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. സുവേന്ദു അധികാരി പാര്‍ട്ടി വിടുകയാണെങ്കില്‍ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: അർണബ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് തെളിവില്ല; ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി

അടുത്തിടെ സ്വന്തം നിലയ്ക്ക് റാലികൾ നടത്തിയും അനുയായികളെ സംഘടിപ്പിച്ചും സുവേന്ദു വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെയായിരുന്നു അദ്ദേഹം റാലികൾ സംഘടിപ്പിച്ചത്. നേതൃനിരയിൽ നേരിടുന്ന തുടർച്ചയായ അവഗണനകളാണ് സുവേന്ദുവിന്റെ വിമത സ്വരത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook