കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തുടക്കമിട്ടു. സംസ്ഥാനത്ത് രഥയാത്ര തടഞ്ഞതിനും ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതിനും മാള്‍ഡയിലെ ഹബീബ്പൂരില്‍ നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ മമത ബാനര്‍ജിയെ വിമര്‍ശിച്ചു.

25 നേതാക്കളെ അണിനിരത്തിയാൽ നൂറ്​ കോടി ജനങ്ങളുടെ പിന്തുണയുള്ള നരേന്ദ്രമോദിയെ വീഴ്​ത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മമതാബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മേളനത്തിൽ ഒമ്പത്​ പ്രധാനമന്ത്രി സ്​ഥാനാർഥികളാണ്​ അണിനിരന്നതെന്നും അമിത്​ ഷാ പരിഹസിച്ചു.

‘പേടി കൊണ്ടാണ് മമതാ ബാനര്‍ജി ഞങ്ങളുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ഞങ്ങള്‍ രഥയാത്ര നടത്തിയാല്‍ അത് അവരുടെ അന്ത്യയാത്രയ്ക്കുളള സൂചനയാണെന്ന് മമതയ്ക്ക് അറിയാമായിരുന്നു. എന്റെ ഹെലികോപ്ടര്‍ ഇറക്കാനും അനുമതി നല്‍കിയില്ല. താഴെ ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഞാന്‍ ഹെലികോപ്ടറില്‍ ഇരുന്ന് സംസാരിക്കും. ബംഗാളിലേക്ക് ഞങ്ങള്‍ വരുന്നത് നിങ്ങള്‍ക്ക് തടയാനാവില്ല. നിങ്ങള്‍ ഞങ്ങളെ തടയുകയും പ്രവര്‍ത്തകരെ തല്ലുകയും ചെയ്യുമ്പോള്‍ ഞങ്ങളുടെ കൂടുതല്‍ താമരകള്‍ ബംഗാളില്‍ വിരിയും,’ അമിത് ഷാ പറഞ്ഞു.

‘വരുന്ന തെരഞ്ഞെടുപ്പ്​ പശ്ചിമബംഗാളി​നെ സംബന്ധിച്ച്​ വളരെ നിർണായകമാണ്​. ​ജനാധിപത്യത്തെ തകർത്തുകൊണ്ടിരിക്കുന്ന തൃണമൂൽ കോൺഗ്രസിന്​ ബംഗാളി​​​ന്റെ വേര്​ കൂടി പിഴുതെടുക്കാൻ ജനങ്ങൾ അവസരം നൽകുമോയെന്ന്​ ഈ തെരഞ്ഞെടുപ്പിൽ അറിയാമെന്നും അമിത്​ ഷാ പറഞ്ഞു.

ബോംബ്​- ആയുധ നിർമാണ സ്ഥാപനങ്ങളാണ്​ ബംഗാളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്​. രവീന്ദ്രനാഥ ടാഗോറി​​​ന്റെ ഗീതങ്ങൾ അലയടിച്ചിരുന്ന ബംഗാളി​​​ന്റെ അന്തരീക്ഷത്തിൽ ബോംബ്​ സ്​ഫോടനത്തി​​​െൻറ മാറ്റൊലികളാണ്​ മുഴങ്ങുന്നത്​. പഴയ പ്രതാപത്തിലേക്ക്​ ബംഗാളിനെ മടക്കി കൊണ്ടുവരാൻ ബി.ജെ.പിക്ക്​ കഴിയുമെന്നും ഷാ അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook