ചെ​ന്നൈ: വി​ര​മി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാത്രം ബാ​ക്കി​നി​ൽ​ക്കെ ഗു​ഡ്ക അ​ഴി​മ​തി​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തമമിഴ്നാട് സർക്കാർ ഡി​ജി​പി​യാ​യി നി​യ​മി​ച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് ഡി​ജി​പി​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര​നെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സ​ർ​ക്കാ​ർ ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യു​ള്ള ഡി​ജി​പി​യാ​യി നി​യമനം നൽകിയതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ജൂ​ണ്‍ 30ന് ​വി​ര​മി​ക്കാ​നി​രു​ന്ന രാ​ജേ​ന്ദ്ര​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി ഒ​പ്പു​വ​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി രാ​ജ​ന്ദ്രേ​നെ ത​മി​ഴ്നാ​ട് പോ​ലീ​സ് മേ​ധാ​വി​യാ​യി സ​ർ​ക്കാ​ർ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30ന് ​അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റു. ഇ​തോ​ടെ 2019 ജൂ​ണ്‍ 30 വ​രെ രാ​ജേ​ന്ദ്ര​ന് ഡി​ജി​പി സ്ഥാ​ന​ത്തു​ തു​ട​രാം. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രാ​ജേ​ന്ദ്ര​ൻ.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ മു​ൻ ഡി​ജി​പി​യാ​യ അ​ശോ​ക് കു​മാ​ർ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് വാ​ങ്ങി പോ​യ​ശേ​ഷം രാ​ജേ​ന്ദ്ര​ൻ ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യു​ള്ള ഡി​ജി​പി​യു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​ൻ 1984 ബാ​ച്ച് ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ്. പ്ര​കാ​ശ് സിം​ഗ് കേ​സി​ൽ സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് രാ​ജേ​ന്ദ്ര​ൻ ഓ​ഫീ​സ് ര​ണ്ടു വ​ർ​ഷ​ത്തോ​ളം ചു​മ​ത​ല​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ന്നി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ