scorecardresearch

ടൈറ്റനെ കണ്ടെത്താനാകുമോ? ടൈറ്റാനിന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ്

ശബ്ദങ്ങള്‍ തിരച്ചില്‍ മേഖല ചുരുക്കാന്‍ സഹായിച്ചെങ്കിലും അവയുടെ കൃത്യമായ സ്ഥാനവും ഉറവിടവും ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശബ്ദങ്ങള്‍ തിരച്ചില്‍ മേഖല ചുരുക്കാന്‍ സഹായിച്ചെങ്കിലും അവയുടെ കൃത്യമായ സ്ഥാനവും ഉറവിടവും ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

author-image
WebDesk
New Update
OceanGate | Titanic | ടൈറ്റാനിക്

(Image credit: OceanGate Expeditions)

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ യാത്രികരുമായി പോയ സ്വകാര്യ കമ്പനിയുടെ അന്തര്‍വാഹിനി ടൈറ്റനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍. ടൈറ്റാനിന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന് സമീപം കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. പേടകത്തിനുള്ളിലെ ഓക്സിജന്‍ അപകടകരമായ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പേടകത്തില്‍ ഓക്‌സിജന്‍ ലഭ്യമാകുന്ന അവസാന മണിക്കൂറുകളാണ് കടന്ന് പോകുന്നത്.

Advertisment

രക്ഷാപ്രവര്‍ത്തകര്‍ കാണാതായ സ്ഥലത്തേക്ക് കൂടുതല്‍ കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്, തുടര്‍ച്ചയായ രണ്ടാം ദിവസവും അവര്‍ കണ്ടെത്തിയ വെള്ളത്തിനടിയിലുള്ള ശബ്ദങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിജയത്തിലെത്തിച്ചേക്കുമാണ് പ്രതീക്ഷയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

രണ്ട് ദിവസത്തേക്ക് സെന്‍സറുകളുള്ള മൂന്ന് വ്യത്യസ്ത എയര്‍ക്രാഫ്റ്റുകള്‍ വെള്ളത്തിനടിയില്‍ ആവര്‍ത്തിച്ചുള്ള ശബ്ദങ്ങള്‍ കേട്ടതായി പറഞ്ഞു. ആഴക്കടല്‍ പര്യവേക്ഷകനായ ഡോ. ഡേവിഡ് ഗാലോ ഇന്ന് രാവിലെ ഒരു ബ്രിട്ടീഷ് വാര്‍ത്താ ചാനലിനോട് പറഞ്ഞു. ശബ്ദങ്ങള്‍ തിരച്ചില്‍ മേഖല ചുരുക്കാന്‍ സഹായിച്ചെങ്കിലും അവയുടെ കൃത്യമായ സ്ഥാനവും ഉറവിടവും ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കപ്പലിലുള്ളവരെ രക്ഷിക്കാന്‍ അധികാരികള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞെങ്കിലും, പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ തന്നെ ടൈറ്റനിലെ ഓക്‌സിജന്‍ തീര്‍ന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ആഴക്കടല്‍ ഡൈവിംഗ് റോബോട്ടുമായി ഒരു ഫ്രഞ്ച് ഗവേഷണ കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനിടെ കാണാതായ മുങ്ങിക്കപ്പലിനായുള്ള തിരച്ചില്‍ പ്രദേശത്തെത്തിയപ്പോള്‍ വേഗത കുറഞ്ഞതായി മറൈന്‍ ട്രാഫിക് ആപ്പ് കാണിച്ചു. മറൈന്‍ ട്രാഫിക് ഡാറ്റ കാണിക്കുന്നത് അറ്റലാന്റെ 6 നോട്ടിക്കല്‍ നോട്ടുകളുടെ വേഗത കുറഞ്ഞതായും ടൈറ്റാനിക് അവശിഷ്ടത്തിന് മുകളിലൂടെ കാണാതായ ടൈറ്റനെ കടത്തിക്കൊണ്ടുപോയ പോളാര്‍ പ്രിന്‍സ് കപ്പലില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ അകലെയാണെന്നും കണ്ടെത്തി.

ഞായറാഴ്ച രാവിലെയാണ് പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്ന് ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ ജലപേടകം യാത്രക്കാരുമായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിച്ചത്. സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.

ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിനുള്ളത്.

Canada International Ship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: