/indian-express-malayalam/media/media_files/uploads/2023/06/Titan.jpg)
(Image credit: OceanGate Expeditions)
വാഷിങ്ടണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയവരുടെ യാത്രയ്ക്കിടെ തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കെത്തിച്ചു. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്ത് എത്തിച്ചത്. പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മനുഷ്യന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.
വടക്കന്‍ അറ്റ്ലാന്റിക്കിന്റെ ഉപരിതലത്തില്‍ നിന്ന് 12,000 അടി (3,658 മീറ്റര്‍) താഴെയുള്ള കടല്‍ത്തീരത്ത് നിന്ന് ശേഖരിച്ച ടൈറ്റനില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സില്‍ എത്തിയതായി അറിയിപ്പ് വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വാര്‍ത്ത വന്നത്. കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ് മുങ്ങിക്കപ്പലിന്റെ വളച്ചൊടിച്ച ഭാഗങ്ങള്‍ ഇറക്കി.
അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് സൂക്ഷ്മപരിശോധന നടത്തുന്നത് ടൈറ്റന്‍ പൊട്ടിത്തെറിക്ക് കാരണമായ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമാണ്. 22 അടി (6.7 മീറ്റര്‍) കപ്പലില്‍ നിന്നുള്ള അവശിഷ്ടങ്ങളുടെ അേന്വഷണവും ഒടുവില്‍ വീണ്ടെടുക്കലും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
''ടൈറ്റന്റെ ദുരന്ത നഷ്ടത്തിലേക്ക് നയിച്ച ഘടകങ്ങള്‍ മനസിലാക്കാനും സമാനമായ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കാനും ഇനിയും കാര്യമായ ജോലികള്‍ ചെയ്യാനുണ്ട്,'' കോസ്റ്റ് ഗാര്‍ഡ് ചീഫ് ക്യാപ്റ്റന്‍ ജേസണ്‍ ന്യൂബൗര്‍ വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
'മനുഷ്യാവശിഷ്ടങ്ങള്‍' യുഎസിലേക്ക് കൊണ്ടുവരും, അവിടെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഔപചാരിക വിശകലനം നടത്തും ജേസണ്‍ ന്യൂബൗര്‍ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡ് ഉന്നതതലത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറൈന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ യുഎസിലെ ഒരു തുറമുഖത്ത് അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ വിശകലനം ചെയ്യുകയും പരിശോധിക്കുകയും ചെയ്യും. എപ്പോഴെന്ന് പറയാന്‍ കഴിയില്ലെങ്കിലും തെളിവുകള്‍ പങ്കിടുമെന്ന് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. തെളിവുകള്‍ സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്ന് ന്യൂബവര്‍ പറഞ്ഞു.
ജൂണ്‍ 18-ന് ഇറങ്ങുമ്പോള്‍ പൊട്ടിത്തെറിച്ചതായി കരുതപ്പെടുന്ന ടൈറ്റനില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍, ഏകദേശം 12,500 അടി (3,810 മീറ്റര്‍) വെള്ളത്തിനടിയിലും ടൈറ്റാനിക്കില്‍ നിന്ന് ഏകദേശം 1,600 അടി (488 മീറ്റര്‍) സമുദ്രത്തിന്റെ അടിത്തട്ടിലും സ്ഥിതി ചെയ്യുന്നു. യുഎസിലെയും കാനഡയിലെയും മറ്റ് നിരവധി സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു.
അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല, അതേസമയം പുതിയ സാഹചര്യങ്ങള്‍ നിരവധി നിഗമനങ്ങളിലേക്കെത്തിക്കുമെന്ന് വുഡ്സിലെ ലാബിന്റെ ചുമതലക്കാരന്‍ കാള്‍ ഹാര്‍ട്ട്സ്ഫീല്‍ഡ് പറഞ്ഞു. സ്വയംഭരണാധികാരമുള്ള അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഹോള്‍ ഓഷ്യാനോഗ്രാഫിക് സ്ഥാപനം കോസ്റ്റ് ഗാര്‍ഡിന്റെ കണ്‍സള്‍ട്ടന്റായാണ് പ്രവര്‍ത്തിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.