Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

തിരുപ്പതി ക്ഷേത്രത്തില്‍ ജീവനക്കാര്‍ക്ക് കോവിഡ്; 743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ദേശ വ്യാപകമായ ലോക്ക്ഡൗണിനുശേഷം ജൂണ്‍ 11-ന് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്ന് നല്‍കിയ ശേഷം രണ്ട് ജീവനക്കാരും ഒരു മുന്‍ ജീവനക്കാരനും കൊറോണവൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടു

lord venkateswara temple, tirumala temple coronavirus cases, covid cases in tirupati temple, andhra pradesh temple coronaviorus, india news, indian express

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ തിരുപ്പതി ക്ഷേത്രത്തില്‍ 700-ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ്-19 ബാധിച്ചു. ദേശ വ്യാപകമായ ലോക്ക്ഡൗണിനുശേഷം ജൂണ്‍ 11-ന് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്ന് നല്‍കിയ ശേഷം രണ്ട് ജീവനക്കാരും ഒരു മുന്‍ ജീവനക്കാരനും കൊറോണവൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.

രോഗം ബാധിച്ച 743 പേരില്‍ 402 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗാള്‍ പിടിഐയോട് പറഞ്ഞു. 338 പേര്‍ ചികിത്സയില്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റ ഖജനാവ് നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണിനുശേഷം ക്ഷേത്രം ദര്‍ശനത്തിനായി തുറന്നു നല്‍കിയതെന്ന് മാധ്യമങ്ങളില്‍ ഒരു വിഭാഗവും സോഷ്യല്‍ മീഡിയയും ഉയര്‍ത്തുന്ന വിമര്‍ശനത്തെ അനില്‍ കുമാര്‍ നിരസിച്ചു.

ഭക്തരില്‍ നിന്നുമുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ക്ഷേത്രം തുറന്ന് നല്‍കിയതെന്നും കര്‍ശനമായ കോവിഡ്-19 പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ദര്‍ശനം അനുവദിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

Read Also: രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കോവിഡ്; 871 മരണം

രോഗം ബാധിച്ചവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റ് ഓര്‍നൈസേഷന്റെ ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഢി റോയിറ്റേഴ്‌സിനോട് പറഞ്ഞു. അങ്ങേയറ്റം മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഭക്തരും മറ്റും മാസ്‌ക് ധരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലുതും സമ്പന്നവുമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതിയില്‍ 300 പൂജാരിമാര്‍ അടക്കം 22,500 ജീവനക്കാരാണുള്ളത്. കൂടാതെ, 10 ക്ഷേത്രങ്ങളെ നിയന്ത്രണവുമുണ്ട്. അതില്‍ വെങ്കിടേശ്വര ക്ഷേത്രമാണ് പ്രമുഖം. ഇവിടെ 36 പുരോഹിതരുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 22,68,676 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറില്‍ 53,601 പേര്‍ക്ക് രോഗം ബാധിക്കുകയും 871 പേര്‍ മരിക്കുകയും ചെയ്തു. രോഗം ബാധിച്ചവരില്‍ 69.80 ശതമാനം പേര്‍ക്ക് രോഗമുക്തിയുണ്ടായി. 28.21 പേര്‍ ചികിത്സയില്‍ കഴിയുന്നു. രണ്ട് ശതമാനം പേര്‍ മരിച്ചു. 45,257 പേരാണ് ഇതുവരെ മരിച്ചത്.

രോഗികളുടെ എണ്ണത്തില്‍ യുഎസിന്റേയും ബ്രസീലിന്റേയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

മാര്‍ച്ച് 25-ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ മുതല്‍ സര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു വരികയാണ്. ജൂണ്‍ ആദ്യ വാരം ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും തുറന്നു.

Read in English: Tirupati temple records over 700 Covid-19 cases since June

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tirupati temple records over 700 covid 19 cases since june

Next Story
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്donald trump impeached, ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു, donald trump impeachment, us house of representatives, trump impeachment proceedings, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com