അമരാവതി: ആന്ധ്രപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ 25 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍. നോട്ട് നിരോധനത്തിന് ശേഷം നിരവധി ഭക്തരാണ് നിരോധിച്ച 500, 1000 നോട്ടുകള്‍ ക്ഷേത്രത്തില്‍ നിക്ഷേപിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. 2016 നവംബര്‍ 8ന് രാത്രി നോട്ട് നിരോധിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കുടൂതല്‍ പണവും വന്നിട്ടുളളതെന്നും ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കുന്നു.

നിരോധിച്ച നോട്ട് മാറി കിട്ടാനായി റിസര്‍വ്വ് ബാങ്കിനോട് അപേക്ഷിച്ചിട്ടുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ഒ.ബാലാജി പറഞ്ഞു. പണം ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അനുകൂലമായ മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും ബാലാജി പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 30 വരെ മാത്രമായിരുന്നു അസാധുവായ നോട്ട് മാറിയെടുക്കാന്‍ കേന്ദ്രം സമയം അനുവദിച്ചത്. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധിയും കഴിഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​യ​തി​നാ​ൽ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ ഇ​നി​യും സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബോധപൂര്‍വ്വം തന്നെയാണ് ഡിസംബര്‍ 30വരെ മാത്രം സമയം അനുവദിച്ചതെന്ന് നേരത്തേ സുപ്രീം കോടതിയെ കേന്ദ്രം ധരിപ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും കാലാവധി നീട്ടുകയോ അവസരം ലഭ്യമാക്കുകയോ ചെയ്യാന്‍ നിയമപരമായ തടസമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നോട്ട് നിരോധിച്ച സമയത്ത് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കിയത് പോലെ ഒരു സൗകര്യം വീണ്ടും ലഭ്യമാക്കണമെന്ന് കാട്ടി ഒരാള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി തീയതി നീട്ടിയിരുന്നത്. 2016 ന​വം​ബ​ര്‍ എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി 500, 1000 നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook