ന്യൂഡല്‍ഹി: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാപൂജയുടെ സമയം മാറ്റരുതെന്നും വേണമെങ്കില്‍ മുഹറം റാലിയുടെ സമയത്തില്‍ മാറ്റം വരുത്താമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താൻ നിര്‍ദേശം നല്‍കിയെന്നാണ് യോഗി ബംഗാളിലെ ബാരാസാതില്‍ നടന്ന റാലിയില്‍ പ്രസംഗിച്ചത്. അമിത് ഷായുടെ ബംഗാളിലെ റാലിയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

Read More: പെരുമാറ്റച്ചട്ട ലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ദുര്‍ഗാപൂജ നിര്‍ത്തലാക്കാന്‍ മമത ബാനര്‍ജി ശ്രമിച്ചു എന്ന് യോഗി ആരോപിച്ചു. “രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുഹറവും ദുര്‍ഗാപൂജയും ഒരേ ദിവസം വന്നു. ഉത്തര്‍പ്രദേശിലും ബംഗാളിലും ഒരേ ദിവസം തന്നെയായിരുന്നു. രണ്ട് പരിപാടികളും ഒരേ ദിവസം വന്നതിനാല്‍ എന്ത് ചെയ്യണമെന്ന് ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചു. എങ്ങനെയാണ് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ നടത്തേണ്ടത് എന്ന് അധികൃതര്‍ തന്നോട്ട് ചോദിക്കുകയായിരുന്നു. ദുര്‍ഗാപൂജയുടെ സമയം മാറ്റണമോ എന്ന് അവര്‍ ചോദിച്ചിരുന്നു. എന്നാല്‍, ദുര്‍ഗാപൂജയുടെ സമയത്തില്‍ യാതൊരു മാറ്റവും ഉണ്ടാകരുതെന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി. പൂജ കൃത്യസമയത്ത് തന്നെ നടക്കും. സമയം മാറ്റണമെങ്കില്‍ മുഹറം റാലിയുടെ സമയം മാറ്റൂ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.” – യോഗി ആദിത്യനാഥ് പ്രസംഗിച്ചു.

Read More: ‘വിദേശികൾക്ക് താജ്മഹലിന്റെ മാതൃകയിലുളള ഉപഹാരങ്ങൾ നൽകരുത്’; രാമായണമോ ഭഗവത്ഗീതയോ നൽകണമെന്നും യോഗി ആദിത്യനാഥ്

മാത്രമല്ല, മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അവരുടെ അവസാന റാലിയായിരിക്കുമെന്ന യോഗി താക്കീത് നൽകി. നേരത്തെയും നിരവധി വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുള്ള നേതാവാണ് യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്. വിവാദ പരാമർശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ യോഗിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Read More Election News Here 

മൂന്ന് ദിവസത്തേക്കാണ് യോഗിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിലക്കിയത്. മീ​റ​റ്റി​ലെ റാ​ലി​യിൽ വച്ച് യോ​ഗി “​അ​ലി’, “​ബ​ജ്രം​ഗ്ബ​ലി’ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തിയിരുന്നു. ഇത് പിന്നീട് വിവാദത്തിലായി. അ​ലി​യും (ഇ​സ്ലാ​മി​ലെ നാ​ലാം ഖ​ലീ​ഫ) ബ​ജ്രം​ഗ്ബ​ലി​യും (ഹ​നു​മാ​ൻ) ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സം​ഗം. ഇ​തു ഹി​ന്ദു-​മു​സ്ലിം വേ​ർ​തി​രി​വ് സൃ​ഷ്ടി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണെ​ന്ന് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കാ​ര​ണം​ കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook