scorecardresearch

ഫെമ ലംഘനം നടത്തിയെന്ന് ആരോപണം; ടൈംസ് ഗ്രൂപ്പ് മാനേജ്‍മെന്റിലെ ഉന്നതരെ ഇഡി ചോദ്യം ചെയ്തു

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ, കമ്പനിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി (സിഇസി) ചെയർമാൻ ശിവകുമാർ സുന്ദരം, ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ഹിമാൻഷു അഗർവാൾ എന്നിവരെ ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതായാണ് വിവരം

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ, കമ്പനിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി (സിഇസി) ചെയർമാൻ ശിവകുമാർ സുന്ദരം, ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ഹിമാൻഷു അഗർവാൾ എന്നിവരെ ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതായാണ് വിവരം

author-image
Ritu Sarin
New Update
Enforcement Directorate

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ, ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡിന്റെ (ബിസിസിഎൽ), ടൈംസ് ഓഫ് ഇന്ത്യ കേന്ദ്ര അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണെന്ന് വിവരം. കമ്പനിയിലെ ഉന്നതരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതായി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു.

Advertisment

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ, കമ്പനിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി (സിഇസി) ചെയർമാൻ ശിവകുമാർ സുന്ദരം, ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ഹിമാൻഷു അഗർവാൾ എന്നിവരെ ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതായാണ് വിവരം.

ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ (ബിവിഐ) സ്ഥാപനങ്ങളും ബിസിസിഎല്ലുമായി 900 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘനങ്ങൾ ആരോപിച്ചാണ് അന്വേഷണം നടക്കുന്നത്.

കേസിനെ കുറിച്ച് അറിയാൻ ഇന്ത്യൻ എക്സ്പ്രസ് ഇഡി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും അവർ അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് മറ്റാരൊക്കെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന കാര്യവും അവർ വ്യക്തമാക്കിയിട്ടില്ല.

Advertisment

ഇഡി അന്വേഷണത്തെ കുറിച്ചറിയാൻ പ്രതികരണം തേടി ഇന്ത്യൻ എക്‌സ്പ്രസ് അയച്ചമെയിലിനോട് ബിസിസിഎൽ വൈസ് ചെയർമാൻ സമീർ ജെയിനും ബിസിസിഎൽ മാനേജിംഗ് ഡയറക്ടർ വിനീത് ജെയിനും പ്രതികരിച്ചിട്ടില്ല.

ബിവിഐയിൽ ഉള്ള എംഎക്സ് മീഡിയ കോ ലിമിറ്റഡ് എന്ന കമ്പനിയും വിവിധ ഗ്രൂപ്പ് കമ്പനികൾക്ക് ഒപ്പം ഉണ്ടെന്നാണ് കമ്പനിയുടെ ബാലൻസ് ഷീറ്റുകൾ കാണിക്കുന്നത്.

2017-18ൽ ഈ ബിവിഐ സ്ഥാപനം അനുബന്ധ കമ്പനിയായാണ് കാണിച്ചിരുന്നത്, 2018-19 വർഷങ്ങളിൽ മാതൃ കമ്പനിയുടെ 52.35 ശതമാനം ഓഹരി കൈവശം വച്ചിരിക്കുന്ന കമ്പനിയായും കാണിച്ചിരിക്കുന്നു. 2019-2020, 2020-2021 വർഷങ്ങളിൽ മാതൃ കമ്പനിയുടെ ഓഹരി 40.36 ശതമാനമായി ലയിപ്പിച്ചുകൊണ്ട് ഇതിനെ ഒരു 'സഹ' കമ്പനിയുടെ പദവിയിലേക്ക് ഉയർത്തി.

2019 ലെ വിദേശ നിക്ഷേപം സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഫയലിംഗുകൾ കാണിക്കുന്നത് കമ്പനിയെ (എംഎക്സ് മീഡിയ കോ ലിമിറ്റഡ് ബിവിഐ) ഫിനാൻഷ്യൽ ഇൻഷുറൻസ്, ബിസിനസ്സ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു സംയുക്ത സംരംഭമായി ലിസ്റ്റുചെയ്‌തിരിക്കുന്നുവെന്നും അതിന് 35.8 ദശലക്ഷം ഡോളറിന്റെ ഓഹരിയുണ്ടെന്നുമാണ്.

ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലുള്ള ബിസിസിഎലിന്റെ ബാലൻസ് ഷീറ്റിൽ ഗ്രൂപ്പിന്റെ മറ്റ് സഹ കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകൾ പ്രകാരം, 2019-2020 വർഷത്തിൽ ബിസിസിഎലിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9,611 കോടി രൂപയായിരുന്നെങ്കിൽ, 2020-21-ൽ ഇത് 44 ശതമാനമായി ഇടിഞ്ഞ് 5,337 കോടി രൂപയായിരുന്നു.

കമ്പനിയുടെ നഷ്ടം 2019-20 സാമ്പത്തിക വർഷത്തിലെ 451 കോടി രൂപയിൽ നിന്ന് 2020-21 സാമ്പത്തിക വർഷത്തിൽ 997 കോടി രൂപയായി ഇരട്ടിച്ചു. 2018-2019 സാമ്പത്തിക വർഷത്തിൽ ബിസിസിഎൽ 484 കോടി രൂപ മൊത്ത ലാഭം നേടിയിരുന്നു.

Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: