മുംബൈ: മങ്ങിയ വിജയമാണെങ്കിലും മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് ബിജെപി. ശിവസേന കൂടെയുണ്ടെങ്കിലും കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്കാണ് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിയത്. ഇതോടെ തങ്ങളുടെ അവകാശവാദം ശിവസേന മുന്നോട്ടുവച്ചിരിക്കുകയാണ്.

Read More: Explained: ബിജെപിയുടെ തിരക്കഥയ്ക്ക് വഴങ്ങാതെ മഹാരാഷ്ട്ര; സംഭവിച്ചത് എന്ത്

സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50-50 ഫോര്‍മുല നടപ്പാക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ 50-50 ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പിലാക്കാനുള്ള സമയമാണെന്നും താക്കറെ പറഞ്ഞു.

ബിജെപിയുടെ അഭ്യര്‍ത്ഥന മാനിച്ച് ബിജെപി കുറച്ച് സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചതെന്നും താക്കറെ ഓര്‍മപ്പെടുത്തി. 126 സീറ്റുകളില്‍ മത്സരിച്ച ശിവസേന അമ്പതിലധികം സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള മോഹം ദേവേന്ദ്ര ഫഡ്‌നാവിസ് മറച്ചുവയ്ക്കുന്നില്ല. 15 സ്വതന്ത്ര എംഎല്‍എമാരുമായി ബന്ധപ്പെട്ടെന്നും അവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നുമാണ് ഫഡ്‌നാവിസ് പറയുന്നത്.

Also Read: Maharashtra, Haryana Assembly Election Results Live: മോദിയും അമിത് ഷായും ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണുന്നു

അതേസമം, സത്താറ ലോക്‌സഭ മണ്ഡലത്തിലെ ഫലവും പര്‍ളിയിലെ ഫലവും അമ്പരപ്പിച്ചെന്ന് ഫഡ്‌നാവിസ് പറഞ്ഞു. പരാജയത്തിന്റെ കാരണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook