പ്രശസ്ത ഇംഗ്ലീഷ് മാസികയായ ടെം മാസിക പുറത്തിറക്കിയ 2019 ലെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യക്കാർ. റിലയന്‍സ്‍ ഇൻഡസ്ട്രീസ്‍ ചെയര്‍മാന്‍ മുകേഷ് അംബാനി, പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ എൽജിബിടിക്യു വിഭാഗങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിച്ച അരുന്ധതി കട്‍ജു, മേനക ഗുരുസ്വാമി എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്.

ബുധനാഴ്ചയാണ് മാസിക ലോകത്തെ 2019ൽ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്ത് വിട്ടത്. കലാകാരന്മാർ, കായിക താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, ആത്മീയ ഗുരുക്കന്മാർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

മുകേഷ് അംബാനി, അരുന്ധതി കട്‍ജു, മേനക ഗുരുസ്വാമി എന്നിവർക്ക് പുറമെ ഇന്ത്യന്‍-അമേരിക്കന്‍ കൊമേഡിയന്‍ ഹസന്‍ മിനാജും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡോണള്‍ഡ് ട്രംപ്, പോപ്പ് ഫ്രാന്‍സിസ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഗോൾഫ് താരം ടൈഗര്‍ വുഡ്‍സ്‍, ഫെയ്സ്ബുക്ക് സ്ഥാപകൻ മാര്‍ക്ക് സുക്കര്‍ബര്‍ഗ്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് പ്രമുഖര്‍.

അംബാനിയെക്കുറിച്ച് ടൈം മാസികയില്‍ കുറിപ്പ് എഴുതിയത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ്. അരുന്ധിതയെയും മേനകയെയും കുറിച്ച് എഴുതിയത് നടി പ്രിയങ്ക ചോപ്രയും.

യുഎസ്‍ ഓപ്പണ്‍ നേടിയ ജപ്പാന്‍ ടെന്നീസ് യുവതാരം നവോമി ഒസാക്ക, മഹര്‍ഷെല അലി, ഓസ്കാർ ജേതാവ് റാമി മാലിക് ബാരക് ഒബാമയുടെ പത്നി മിഷേൽ ഒബാമ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ്‍ സിറില്‍ റാംഫോസ, ഗായിക ലേഡി ഗാഗ എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook