ലോഗോ മാറ്റി ടൈം മാഗസിൻ; ചരിത്രത്തിൽ ആദ്യം

“നമ്മുടെ അവസ്ഥ മാറ്റാനുള്ള, ഒരു തലമുറയിൽ ഒരിക്കൽ മാത്രം വരുന്ന അവസരമാണ് വന്നുചേർന്നിരിക്കുന്നത്,” ടൈം എഡിറ്റർ ഇൻ ചീഫ് പറഞ്ഞു

time magazine cover, time magazine us election cover, time magazine vote cover, US elections time magazine, donald trump biden us elections, ie malayalam

നൂറ് വർഷത്തോളം നീണ്ട ചരിത്രത്തിൽ ആദ്യമായി, കവർ പേജിലെ ‘ടൈം’ ലോഗോ ഇല്ലാത്ത പതിപ്പുമായി ടൈം മാഗസിൻ. നംവംബർ രണ്ടിന് ഇറങ്ങിയ പതിപ്പിലാണ് മാഗസിനിൽ ‘ടൈം’ എന്ന വേഡ് മാർക്കിന് പകരം വോട്ട് എന്ന് ചേർത്തിട്ടുള്ളത്.

യുഎസ് പ്രസിഡൻഡ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പൗരൻമാരോട് ആവശ്യപ്പെട്ടുകൊണ്ടാണ് മാഗസിൻ ഇത്തരത്തിൽ ഒരു പതിപ്പ് ഇറക്കിയത്. ആധുനിക ചരിത്രത്തിൽ ജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ഭിന്നിച്ച് നിറഞ്ഞ് നിൽക്കുന്നതും നിർണായകവുമായ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലൊന്നായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

“വേദന, പ്രയാസങ്ങൾ, അരാജകത്വം, നഷ്ടം” എന്നിവയുടെ ഒരു വർഷത്തിനുശേഷം നമ്മുടെ അവസ്ഥ മാറ്റാനുള്ള, ഒരു തലമുറയിൽ ഒരിക്കൽ മാത്രം വരുന്ന അവസരമാണ് വന്നുചേർന്നിരിക്കുന്നത്,” എന്ന് ടൈം എഡിറ്റർ-ഇൻ-ചീഫ്, സിഇഒ എഡ്വേർഡ് ഫെൽ‌സെന്താൽ വായനക്കാർക്കുള്ള കുറിപ്പിൽ പറഞ്ഞു

“100 വർഷത്തോളം നീണ്ട ഞങ്ങളുടെ ചരിത്രത്തിൽ ആദ്യമായി നമ്മുടെ യുഎസ് പതിപ്പിന്റെ കവറിൽ നമ്മുടെ ലോഗോയെ മാറ്റിസ്ഥാപിച്ചത് നമ്മളെല്ലാവരും വോട്ടവകാശം വിനിയോഗിക്കുക എന്നത് അനവാക്യമാണന്ന് സൂചിപ്പിക്കാനാണ്. ഈ ചരിത്രനിമിഷം അടയാളപ്പെടുത്തുന്നതിനാണ് അത്. നമ്മിൽ ആരെങ്കിലും ബാലറ്റ് ബോക്സിൽ എടുത്ത തീരുമാനം പോലെ ദീർഘകാല ഫലമുണ്ടാവേണ്ട വിഷയമാണത്,” ഫെൽ‌സെന്താൽ കൂട്ടിച്ചേർത്തു.

2008 ൽ ബരാക് ഒബാമ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായിരിക്കേ അദ്ദേഹത്തിനായി പ്രസിദ്ധമായ ‘ഹോപ്പ്’ പോസ്റ്റർ സൃഷ്ടിച്ച ഷെപ്പേർഡ് ഫെയറിയാണ് ടൈംമാസികയുടെ ഈ കവറിനായുള്ള ആർട്ട് വർക്ക് തയ്യാറാക്കിയത്.

നവംബർ 2 ന് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി വിപണിയിലെത്താനുള്ള പതിപ്പാണ് ഇത്. ബാലറ്റ് ബോക്സിന്റെ ചിത്രം ആലേഖനം ചെയ്ത മുഖാവരണം ധരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് കവറിൽ.

“ഒരു പകർച്ചവ്യാധി സമയത്ത് ജനാധിപത്യത്തിന് അധിക വെല്ലുവിളികൾ ഉണ്ടെന്ന് അറിയാമെങ്കിലും കവർ ചിത്രത്തിലെ വ്യക്തി വോട്ടവകാശം വിനിയോഗിക്കാൻ ദൃഢനിശ്ചയത്തിലാണ്,” ഫെയറി കലാസൃഷ്‌ടിയെക്കുറിച്ച് പറഞ്ഞു.

നവംബർ മൂന്നിന് യുഎസ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് 2,20,000 പേർ മരണപ്പെട്ട ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയിൽ രാജ്യത്തെ ഈ വർഷത്തെ തിരഞ്ഞെടുപ്പ് ഏറ്റവും പ്രാധാന്യമർഹിക്കുന്നു. മഹാമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന അളവിലാണ് രാജ്യത്ത് തൊഴിലില്ലായ്മ. പക്ഷപാതപരവും വംശീയവുമായ രീതിയിൽ രാജ്യത്തെ വോട്ടർമാർ ആഴത്തിൽ വിഭജിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു.

യുഎസ് ഡോണൾഡ് ട്രംപിനെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തിക്കുമോ അതോ ജോ ബിഡന് വോട്ട് ചെയ്യുമോ എന്നത് ട്രംപിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണത്തിൽ രാജ്യത്തുണ്ടായ പ്രധാന വിഷയങ്ങളെ ജനങ്ങൾ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Read More: TIME magazine replaces logo with ‘VOTE’ for the first time in its 100-year history

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Time magazine cover vote us elections

Next Story
മാധ്യമങ്ങൾ വളരെ ധ്രുവീകരിക്കപ്പെട്ടു; മുൻപ് നിഷ്പക്ഷരായിരുന്നു; ബോംബെ ഹൈക്കോടതിSushant Singh case, Sushant death case, Sushant Singh Rajput death case, Sushant Singh case, Bombay high court on Sushant death case, Mumbai news, city news, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com