റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടുകൾ സ്വന്തമാക്കാൻ രാജ്യത്തെമ്പാടും വലിയ തിരക്ക്. റിസർവ് ബാങ്കിന്റെ എല്ലാ ഓഫീസുകളിലും പുതിയ നോട്ടുകൾ വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. 200 രൂപയുടെ നോട്ടുകൾ കൂടാതെ പുതിയ 50 രൂപയുടെ നോട്ടുകളും വിതരണം ചെയ്യുന്നുണ്ട്. പുതിയ നോട്ടുകളുമായി നിൽക്കുന്ന സെൽഫികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ഹിറ്റ്.

200 രൂപയുടെ മൂല്യമുള്ള അന്പതുകോടിയോളം നോട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് 200,50 രൂപ നോട്ടികളുടെ അച്ചടി ആരംഭിച്ചത്.500,1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ