വാഷിങ്‌ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മന്ദബുദ്ധിയെന്ന് വിളിച്ചത് നിഷേധിക്കാത വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലർസൺ. ട്രംപിന്റെ പല നയങ്ങളോടും വിദേശകാര്യ സെക്രട്ടറിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും സഹികെട്ട അദ്ദേഹം ട്രംപിനെ മന്ദബുദ്ധിയെന്ന് വിളിച്ചുവെന്നും ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ടു ചെയ്തത്. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിച്ചപ്പോൾ ടില്ലർസൺ പരാമർശം നിഷേധിക്കാതെ തലയൂരി.

എന്നാൽ താൻ രാജി വയ്ക്കുന്നുവെന്ന വാർത്ത ടില്ലർസൺ വാർത്താസമ്മേളനത്തിൽ നിഷേധിച്ചു. ഇതിനിടെ വിദേശകാര്യ സെക്രട്ടറിയും താനും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന് റിപ്പോർട്ടു ചെയ്ത ടെലിവിഷൻ ചാനലിനെതിരെ ട്രംപിന്റെ ട്വീറ്റും വന്നു. എന്നാൽ വിദേശകാര്യ സെക്രട്ടറിയുടെ മന്ദബുദ്ധി പരാമർശത്തോട് ട്രംപ് പ്രതികരിച്ചിട്ടില്ല.

ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിദേശകാര്യ സെക്രട്ടറിയും ട്രംപും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തത്. വിഷയത്തിൽ ചർച്ച നടത്തുന്നുവെന്ന് ടില്ലഡസൺ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ചർച്ച വെറുതെയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. ഇതോടെയാണ് ട്രംപും വിദേശകാര്യ സെക്രട്ടറിയും തമ്മിലുളള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് ചാനൽ റിപ്പോർട്ട് നൽകിയത്. എന്നാൽ ഇതെല്ലാം വൈറ്റ്ഹൗസ് നിഷേധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ