ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്നു; ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

കോടതിയുടെ മധുരൈ ബെഞ്ചാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിക്കാനുള്ള ഇടക്കാല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

ചെന്നൈ: അശ്ലീല ഉള്ളടക്കങ്ങളുടെ ലഭ്യത സാധ്യമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി, ടിക് ടോക് പോലുള്ള ആപ്പുകള്‍ നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോടതിയുടെ മധുരൈ ബെഞ്ചാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിക്കാനുള്ള ഇടക്കാല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ടിക് ടോക് വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളും അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ടിക് ടോക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുമെന്ന് തമിഴ് നാട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എം.മണികണ്ഡന്‍ പറഞ്ഞതിന് രണ്ടുമാസത്തിന് ശേഷമാണ് ഇത്.

ജസ്റ്റിസ് എന്‍ കിരുബകരന്‍, ജസ്റ്റിസ് എസ്.എസ് സുന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ടിക് ടോക് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നു, ഇന്ത്യന്‍ സംസ്‌കാരം നശിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ചൈനയില്‍ നിര്‍മ്മിതമായ ടിക് ടോക് ആപ്പില്‍ 104 മില്യണില്‍ അധികം ഇന്ത്യന്‍ ഉപയോക്താക്കളാണ് ഉള്ളത്.

ഇന്ത്യോനേഷ്യയിലും ബംഗ്ലാദേശിലും ഇതിനോടകം ടിക് ടോക് നിരോധിച്ചു കഴിഞ്ഞു. അമേരിക്കയിലും കുട്ടികള്‍ സൈബര്‍ ഇരകളാകുന്നത് തടയാന്‍ കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത നിയമം പാസ്സാക്കിയിട്ടുണ്ട്. ഇന്ത്യയിലും അത്തരത്തിലൊരു നടപടി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

‘എല്ലാ ദിവസങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണ്.’

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tiktok app ban madras highcourt order

Next Story
ദീദി വികസനത്തിന്റെ സ്‌പീഡ് ബ്രേക്കറെന്ന് മോദി; മറുപടി ഉടനെ തരമെന്ന് മമതPM, narendramodi, പ്രധാനമന്ത്രി, നരേന്ദ്ര മോദി, മമത ബാനർജി, mamata banerjee,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express