Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ജോലിക്കിടെ ടിക് ടോക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ശമ്പളം വെട്ടിക്കുറച്ചു

ഇവരുടെ ശമ്പളവും വെട്ടിക്കുറച്ചു

തെലങ്കാന: ജോലി സമയത്ത് ടിക് ടോക് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് ജില്ലാ കലക്ടര്‍. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് നടപടി നേരിടേണ്ടി വന്നത്. ഇവര്‍ ജോലിക്കിടെ ടിക് ടോക് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ജോലി സമയത്ത് ടിക് ടോക് ചെയ്ത ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ സ്ഥലം മാറ്റി. അതിനു പുറമേ ഇവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ടിക് ടോക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നേടിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

ജോലി ചെയ്യുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. തെലുങ്ക് വാര്‍ത്താ ചാനലും  ഈ വീഡിയോ പുറത്തുവിട്ടതോടെയാണ് വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tik tok during duty collector takes action against government officers

Next Story
‘ഇത് മോശം വിധി’; സുപ്രീം കോടതി വിധിക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com