ന്യൂഡൽഹി: പതിമൂന്ന് പേരുടെ ജീവനെടുത്ത ‘അവ്നി’യെന്ന പെൺകടുവയെ വെടിവച്ചു കൊന്ന മഹാരാഷ്ട്ര വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു. നരഭോജി കടുവയെ കൊന്നത് കോടതി നിർദേശാനുസരമാണെന്ന് സുപ്രീം കോടതി ആവർത്തിച്ചതോടെയാണ് വന്യജീവി സംരക്ഷണ പ്രവർത്തക സമർപ്പിച്ച ഹർജി പിൻവലിക്കേണ്ടിവന്നത്. വന്യജീവി സംരക്ഷണ പ്രവര്‍ത്തക സംഗീത ഡോഗ്രയാണ് ‘അവ്നി’യെന്ന പെൺകടുവയെ വെടിവച്ച് കൊന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു.
Read Also: അന്ന് ആരുമെന്നെ പിന്തുണച്ചില്ല; വിവാഹബന്ധം വേർപ്പെടുത്തിയ നാളുകളോർത്ത് അമല പോൾ
അവ്നി അഥവാ ടി-1 എന്നറിയപ്പെട്ടിരുന്ന കടുവ നരഭോജിയല്ലെന്ന് സംഗീത ഡോഗ്ര സമര്‍പ്പിച്ച ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. കടുവ നരഭോജിയാണെന്ന് തെളിയിക്കാനുള്ളതൊന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ചിട്ടില്ലെന്നായിരുന്നു സുപ്രീം കോടതിയിൽ സംഗീത ഡോഗ്ര സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിലൂടെ ഒരു മൃഗത്തെ നരഭോജിയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാനാവുമെന്ന് കഴിഞ്ഞ തവണ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ഹർജിക്കാരിയോട് ചോദിച്ചിരുന്നു. മനുഷ്യനെ തിന്നാല്‍ കടുവയുടെ വയറ്റില്‍ ആറ് മാസക്കാലം നഖവും മുടിയും ദഹിക്കാതെയുണ്ടാവുമെന്നും പരിശോധനയില്‍ അവ കണ്ടെത്തിയിരുന്നില്ലെന്നും ഹര്‍ജിക്കാരി വാദിച്ചിരുന്നു.
പതിമൂന്ന് പേരെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞാണ് 2018 ൽ അവ്നിയെ വെടിവച്ച് കൊന്നത്. യവത്മാല്‍ മേഖലയില്‍ വച്ചാണ് കടുവയെ കൊന്നത്. തിപേശ്വര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായിരുന്നു അവ്നിയുടെ വിഹാര കേന്ദ്രം. മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിലാണ് ഈ വനമേഖല. കര്‍ഷകരാണ് ഈ മേഖലയില്‍ ജീവിക്കുന്നവരില്‍ ഭൂരിഭാഗവും. ടി1 എന്ന ഔദ്യോഗിക പേരില്‍ അറിയപ്പെടുന്ന അവ്നിയുടെ ആക്രമണത്തില്‍ പതിമൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. 2012 ലാണ് അവ്നിയെ മേഖലയില്‍ കണ്ടെത്തുന്നത്.