/indian-express-malayalam/media/media_files/ycX0O4VyqsMMBpKrTEe3.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: 2025 സാമ്പത്തിക വർഷത്തിൽ ടിക്കറ്റില്ലാ യാത്ര, ക്രമവിരുദ്ധമായ യാത്ര, ബുക്ക് ചെയ്യാത്ത ലഗേജ് എന്നിവയിൽ നിന്നായി ഇന്ത്യൻ റെയിൽവേ പിഴയിനത്തിൽ ഈടാക്കിയത് 1,781 കോടി രൂപ. ലോക്‌സഭയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
Also Read:റെയിൽവേയിൽ നിർണായക മാറ്റം; വെയ്റ്റിംഗ് ലിസ്റ്റ്, ആർ.എ.സി യാത്രക്കാർക്ക് ആശ്വാസവാർത്ത
1989-ലെ റെയിൽവേ ആക്ട് പ്രകാരം ടിക്കറ്റില്ലാതെയോ ക്രമവിരുദ്ധമായോ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരൻ സഞ്ചരിച്ച ദൂരത്തിനുള്ള മുഴുവൻ ടിക്കറ്റ് നിരക്കിനൊപ്പം കുറഞ്ഞത് 250 രൂപ പിഴയായും നൽകേണ്ടി വരും. ഉദാഹരണത്തിന്, 100 രൂപ ടിക്കറ്റ് നിരക്കുള്ള ദൂരത്തേക്ക് സ്ലീപ്പർ ക്ലാസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ, പിഴയടക്കം 350 രൂപ ടി.ടി.ഇയ്ക്ക് നൽകേണ്ടി വരും.
സീറ്റുകളുടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം കാരണമാണ് അനധികൃത യാത്രകൾ വർദ്ധിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തിരക്കുള്ള സമയങ്ങളിൽ അധിക തിരക്ക് നിയന്ത്രിക്കാനായി ഉത്സവ കാലങ്ങളിലും അവധിക്കാലങ്ങളിലും റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താറുണ്ട്. 2025-26 വർഷത്തിൽ നവംബർ വരെ ഏകദേശം 60,000 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തിയെന്നും, സ്ഥിരമായ സർവീസ് വർദ്ധനവിനായി 700-ലധികം കോച്ചുകൾ ഉപയോഗിച്ചെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.
ഇക്കാലയളവിൽ 28 വന്ദേ ഭാരത് എക്സ്പ്രസ്, 26 അമൃത് ഭാരത് എക്സ്പ്രസ്, രണ്ട് നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ എന്നിവയുൾപ്പെടെ 200-ലധികം പുതിയ ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമാനമായി രാജ്യത്തെ 76 സ്റ്റേഷനുകളിൽ യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിതമായി പ്രവേശിക്കാനും കൃത്യമായ ടിക്കറ്റ് പരിശോധന ഉറപ്പാക്കാനുമുള്ള പ്രത്യേക ഹോൾഡിംഗ് ഏരിയകൾ നിർമ്മിക്കാനുള്ള പദ്ധതിയും റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്.
ടിക്കറ്റ് പരിശോധന സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി 30,000-ലധികം ഹാൻഡ്-ഹെൽഡ് ടെർമിനലുകൾ പരിശോധനാ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. പഴയ പേപ്പർ ചാർട്ട് സമ്പ്രദായത്തിന് പകരമായാണ് ടാബ്‌ലെറ്റ് രൂപത്തിലുള്ള ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.
Also Read:എസ്ഐആർ; തീയതി നീട്ടാൻ കേരളം നിവേദനം നൽകണമെന്ന് സുപ്രീം കോടതി
ഇന്ത്യൻ റെയിൽവേയുടെ കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ ടിക്കറ്റില്ലാ യാത്രയുമായി ബന്ധപ്പെട്ട് 5.39 ലക്ഷം പരിശോധനകൾ നടത്തിയിരുന്നു. ഇതിൽ 361.05 ലക്ഷം കേസുകൾ കണ്ടെത്തുകയും 2,232 കോടി രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 2023-ൽ ഇത് 2,260 കോടി രൂപയും 2022-ൽ 1,575 കോടി രൂപയുമായിരുന്നു.
Read More: നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us