കൊ​ൽ​ക്ക​ത്ത: ചൈ​ന​യ്ക്കൊ​പ്പം നി​ൽ​ക്കാ​നാ​ണു ടി​ബ​റ്റി​ലെ ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു ടി​ബ​റ്റ​ൻ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ. ടി​ബ​റ്റി​ലെ ജ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും ചൈ​ന​യി​ൽ​നി​ന്നു സ്വാ​ത​ന്ത്ര്യം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ ദ​ലൈ​ലാ​മ വ്യ​ക്ത​മാ​ക്കി.

”ചൈനയിൽ നിന്നും ഞങ്ങൾ ഒരിക്കലും സ്വാതന്ത്രം ആഗ്രഹിക്കുന്നില്ല. ചൈനയോടൊപ്പം നിൽക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ ഞങ്ങൾക്ക് കൂടുതൽ വികസനം വേണം” അദ്ദേഹം പറഞ്ഞു. അതേസമയം ടിബറ്റിലെ സംസ്‌കാരവും പൈതൃകവും ചൈന ബഹുമാനിക്കണമെന്നും അദ്ദേഹം പറ‌ഞ്ഞു. ചൈനയിൽ നിന്നും വ്യത്യസ്ഥമായി ടിബറ്റിൽ വ്യത്യസ്ഥ സംസ്‌കാരവും വ്യത്യസ്ഥ ജീവിത രീതിയും ഉണ്ട്. ചൈനയിലെ ജനങ്ങൾ അവരുടെ രാജ്യത്തെ സ്നേഹിക്കുന്നു. ഞങ്ങൾ ‌‌ഞങ്ങളുടെ രാജ്യത്തേയും സ്നേഹിക്കുന്നു, ദലൈലാമ വ്യക്തമാക്കി.

ടി​ബ​റ്റ​ൻ പീ​ഠ​ഭൂ​മി​യു​ടെ വി​ക​സ​നം കേ​വ​ലം ടി​ബ​റ്റു​കാ​രു​ടെ മാ​ത്രം വി​ക​സ​ന​മ​ല്ല മ​റി​ച്ച്, കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ​ക്കു ഗു​ണം ചെ​യ്യു​മെ​ന്നും ടി​ബ​റ്റ​ൻ ആ​ത്മീ​യ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇടയ്‌ക്കിടെ ഞങ്ങൾ കലഹിച്ചിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധമാണ് ചൈനയും ടിബറ്റും തമ്മിലുള്ളത്. കഴിഞ്ഞത് കഴിഞ്ഞു, നമ്മൾ ഇനി ഭാവിയെ കുറിച്ചാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ