തൃശൂർ: മുപ്പത് വർഷത്തിനുളളിൽ ജില്ലയിലെ 50ശതമാനം തണ്ണീർതടങ്ങളും പാടങ്ങളും നികത്തിയതായി പഠനം. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടത്തിയ തണ്ണീർത്തട മാപ്പിങ്ങിലാണ് ഈകണ്ടെത്തൽ. 1970 കളിൽ 734.32 കിലോ മീറ്റർ സ്ക്വയർ 2014ൽ ഇത് 381.29 കിലോ മീറ്റർ സ്ക്വയർ ആയി കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. സർവേ ഓഫ് ഇന്ത്യയുടെ ടോപ്പോഗ്രാഫിക് മാപ്പുകളുടെയും ഉപഗ്രഹചിത്രങ്ങളും ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും റിമോട്ട് സെൻസിങ് സിസ്റ്റവും സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
കോൾപാടങ്ങളും ഉൾനാടൻ വയലുകളും കണ്ടൽകാടുകളുമാണ് ജില്ലയിലെ തണ്ണീർതടങ്ങളിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഇതിൽ ഉൾനാടൻ വയലുകളാണ് ഏറ്റുമധികം നികത്തപ്പെട്ടിരിക്കുന്നത്. പുത്തൂർ. ചേലക്കര, പഴയന്നൂർ, തെക്കുംകര, നടത്തറ എന്നീ പഞ്ചായത്തുകളിലും തൃശൂർ കോർപ്പറേഷൻ പരിധിയിലുമാണ് ഏറ്റവുമധികം തണ്ണീർതടങ്ങൾ നികത്തിയിരിക്കുന്നത്.
നഗരപ്രദേശങ്ങളിൽ ഫ്ലാറ്റുകൾ, ഷോപ്പിങ് മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കാനാണ് തണ്ണീർതടങ്ങൾ നികത്തിയിരിക്കുന്നത്. ഗ്രാമീണ മേഖലകളിൽ പ്രധാനമായും വീടുകളുടെ നിർമ്മാണത്തിനായാണ് നീർത്തട നികത്തൽ നടന്നിരിക്കുന്നത്. പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ഡോ.  റോബി ടി. ജെ.യുടെ പഠനത്തിലാണ് ഈവിവരം പുറത്തുവന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook