നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഈ മൂന്നു വര്‍ഷങ്ങള്‍ അടയാളപ്പെടുത്താന്‍ മറ്റാരേക്കാളും അനുയോജ്യനാണ് ഇ.പി.ഉണ്ണി എന്ന ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ്. ഇരുപതു കാര്‍ട്ടൂണുകളിലൂടെ മോദി സര്‍ക്കാരിന്‍റെ മൂന്നു വര്‍ഷങ്ങള്‍ വരച്ചുകാട്ടുകയാണ് ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ അതികായകൻ.

എക്കണത്ത് പത്മനാഭന്‍ ഉണ്ണി കാര്‍ട്ടൂണ്‍ രംഗത്ത് സജീവമാകുന്നത് ശങ്കര്‍സ് വീക്കിലിയിലൂടെയാണ്. നീണ്ട നാല്‍പതു വര്‍ഷത്തെ പ്രൊഫഷണല്‍ കാര്‍ട്ടൂണ്‍ ജീവിതത്തിനിടയില്‍ ഇ.പി.ഉണ്ണിയുടെ വരകളില്‍ നിന്നൊഴിഞ്ഞുപോയതായ വിഷയങ്ങള്‍ വിരളം. വിഷയങ്ങളിലെല്‍ ആഴത്തിലുള്ള അവഗാഹവും കുറിക്കുകൊള്ളുന്ന വാഗ്ചാതുര്യവും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനബുദ്ധിയും ചിന്തിപ്പിക്കുന്ന നര്‍മവും ഉണ്ണിയെ മറ്റെല്ലാ കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്നും വിഭിന്നമായി അടയാളപ്പെടുത്തുന്നു. ഉണ്ണിയുടെ എഡിറ്റോറിയല്‍ സ്വഭാവമുള്ള കാര്‍ട്ടൂണുകള്‍ എക്കാലത്തും സമകാലീന സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളുടെ ആഴത്തിലുള്ള പ്രതിഫലനങ്ങളായിട്ടുണ്ട്.

ഉണ്ണിയുടെ മറ്റ് കാര്‍ട്ടൂണുകള്‍ ഇവിടെ കാണാം: Most crucial elections of 2017 through the eyes of India’s best cartoonist EP Unny
 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ