scorecardresearch

Latest News

ഉഡുപ്പി കോളേജിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് പ്രാക്ടിക്കൽ പരീക്ഷയിൽ പ്രവേശനം നിഷേധിച്ചു

ഹിജാബ് മാറ്റിയാൽ മാത്രമേ പ്രാക്ടിക്കൽ റെക്കോഡ് പുസ്തകം സ്വീകരിക്കൂവെന്ന് പറഞ്ഞതായി വിദ്യാർത്ഥിനി

Hijab
പ്രതീകാത്മക ചിത്രം

ഉഡുപ്പിയിലെ ഗവൺമെന്റ് വിമൺസ് പിയു കോളേജിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷയിൽ പ്രവേശനം നിഷേധിച്ചു. ഹിജാബ് വിലക്കിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാർത്ഥിനികളിൽ മൂന്ന് പേർ ഈ കോളേജിൽ പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഭാഗത്തിലാണ് പഠിക്കുന്നത്.

, “ഞാൻ എന്റെ പ്രാക്ടിക്കൽ റെക്കോർഡ് ബുക്ക് സമർപ്പിക്കാനും ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനുമാണ് കോളേജിൽ പോയത്. എന്നാൽ ഞാൻ ഹിജാബ് മാറ്റിയാൽ മാത്രമേ പുസ്തകം സ്വീകരിക്കൂ എന്ന് ലക്ചറർ എന്നോട് പറഞ്ഞു. തുടർന്ന് അവൾ എന്നെ പ്രിൻസിപ്പലിന്റെ ചേമ്പറിലേക്ക് അയച്ചു, അവിടെ അദ്ദേഹം പോലീസിൽ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തി,” പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളിലൊരാൾ ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഇന്റേണൽ ഉൾപ്പെടെയുള്ള പ്രായോഗിക പരീക്ഷ 30 മാർക്കിനും എഴുത്തുപരീക്ഷ 70 മാർക്കിനുമായിരിക്കും. ഞങ്ങൾ പ്രാക്ടിക്കലുകളിൽ പങ്കെടുത്തില്ലെങ്കിൽ, എഴുത്ത് പരീക്ഷകളിൽ പങ്കെടുക്കാൻ ഞങ്ങൾ അയോഗ്യരാകും,” അവർ കൂട്ടിച്ചേർത്തു.

Also Read: വരുമോ കോവിഡ് നാലാം തരംഗം? എപ്പോള്‍ സംഭവിക്കും?

ഉഡുപ്പിയിലെ സർക്കാർ പിയു കോളജുകളിലെ വിദ്യാർഥികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനെതിരായ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Three students udupi college denied entry