ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ റോഹിങ്ക്യൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ക്യാംപിൽ ദു​രി​താ​ശ്വാ​സ വി​ത​ര​ണ​ത്തി​നി​ടെ ഉ​ണ്ടാ​യ തി​ക്കി​ലുംതി​ര​ക്കി​ലും​പെ​ട്ട് ര​ണ്ടു കു‌​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു. കോ​ക്സ് ബ​സാ​ർ ജി​ല്ല​യി​ലെ ബാ​ലു​ഖാ​ലി​യി​ലാ​ണ് സം​ഭ​വം. ബാ​ലു​ഖാ​ലി പാ​ൻ ബ​സാ​ർ മേ​ഖ​ല​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​രു സ​ന്ന​ദ്ധ​സം​ഘം ന​ട​ത്തി​യ വ​സ്ത്ര​വി​ത​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ​തി​ര​ക്കിൽ പെ​ട്ടാ​ണ് മ​ര​ണ​മെ​ന്ന് യു​എ​ൻ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

അതേസമയം, മ്യാൻമറിൽ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യൻ മുസ്‌ലിംകളുടെ എണ്ണം 38,9000 ആയതായി ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നടന്നും ബോട്ട് വഴിയുമാണ് കൂടുതല്‍ പേരും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയംതേടിയെത്തുന്നത്.

ഏകദേശം 40,000–ഓളം റോഹിങ്ക്യൻ മുസ്‌ലിംകൾ ഇന്ത്യയിലുമുണ്ട്. അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്. ഇവരെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ