ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക

റോക്കറ്റാക്രമണത്തില്‍ ആളപായമില്ല

ബാഗ്‌ദാദ്: ഇറാഖിലെ ബാഗ്‌ദാദിൽ വീണ്ടും റോക്കറ്റാക്രമണം. ബാഗ്‌ദാദിലെ ഗ്രീന്‍ സോണില്‍ മൂന്ന് റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസ് എംബസിക്ക് സമീപമാണ് റോക്കറ്റുകള്‍ പതിച്ചെന്നും ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും അമേരിക്ക ആരോപിക്കുന്നു. റോക്കറ്റാക്രമണത്തില്‍ ആളപായമില്ല. റോക്കറ്റ് പതിച്ചതിനു തൊട്ടുപിന്നാലെ പരിസരത്തെല്ലാം സൈറണ്‍ മുഴങ്ങി.

ഇറാഖിലെ യുഎസ് താവളങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായതാണ്. ഇപ്പോൾ വീണ്ടും റോക്കറ്റാക്രമണം നടന്നതിനെ അമേരിക്ക ശക്തമായി അപലപിക്കുന്നുണ്ട്.

Read Also: Horoscope Today January 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ബാഗ്‌ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇറാഖിലെ അമേരിക്കൻ സെെനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്.

ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സുലൈമാനിയെ വധിച്ചതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Three rockets fall inside baghdads green zone us iran tension

Next Story
ആദ്യം നിലപാട് വ്യക്തമാക്കണം, എന്നിട്ടാകാം കൂട്ടുകച്ചവടം; ബിജെപിക്കെതിരെ അകാലി ദള്‍Narendra Modi, നരേന്ദ്ര മോദി, Modi model code violation, Modi poll code violation, amit shah, Lok Sabha elections 2019, decision 2019, supreme court, congress, congress omoves sc, election news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com