ശ്രീനഗര്‍: പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ നാല്​ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്​ തിരിച്ചടി നല്‍കി ഇന്ത്യ. പാക്​ അധിനിവേശ കശ്​മീരിൽ നിയന്ത്രണ രേഖ മറികടന്ന്​ ഇന്ത്യൻ ​സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന്​ പാക്​ സൈനികർ കൊല്ലപ്പെട്ടു. ഒരു പാക്​ സൈനികന്​ പരുക്കേറ്റതായും റിപ്പോർട്ടുണ്ട്​.

പാക് അധീന കശ്മീരിലെ റാവല്‍കോട്ട് സെക്ടറിലുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പാക്കിസ്ഥാൻ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്. അടിക്ക് തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

ഉറി ആക്രമണത്തിന്​ തിരിച്ചടിയായി 2016 ൽ ​സൈന്യം നടത്തിയ സർജിക്കൽ ​സ്​ട്രൈക്കിനെ ഓർമിപ്പിക്കും വിധമുള്ള ആക്രമണമായിരുന്നു ഇന്ത്യൻ ​സൈന്യം നടത്തിയത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook