ലഖ്‌നൗ: ക്രൈസ്തവ മത പ്രചാരണം നടത്തിയെന്ന പേരിൽ ഉത്തർപ്രദേശ് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ നേപ്പാളിൽ നിന്നുള്ള ക്രൈസ്തവ മത വിശ്വാസികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷാജഹാൻ പൂറിൽ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവിടെ ടൗൺ ഹാളിന് സമീപം താമസിച്ചായിരുന്നു മൂവരും മത പ്രചാരണം നടത്തിയിരുന്നത്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇവർ മത പ്രചാരണം നടത്തുന്നുവെന്നും ലഘുലേഖകൾ വിതരണം ചെയ്യുന്നുവെന്നുമാണ് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്.

ഒസ്മാൻ ബാഗിലെ പൊലീസ് എസ്ഐ സുനിൽ ശുക്ല വാർത്ത സ്ഥിരീകരിച്ചു. മത പ്രചാരണത്തെ നാട്ടുകാർ തടയപ്പെടുത്തിയപ്പോൾ ഇവർ സംവാദത്തിലേക്ക് കടക്കുകയും ഹിന്ദു ദൈവങ്ങളെ മോശമായി പറഞ്ഞെന്നും നാട്ടുകാർ പരാതി പറഞ്ഞതായി സുനിൽ ശുക്ല പറഞ്ഞു. മത-സാമുദായിക സൗഹൃദം തകർക്കുന്ന നിലയിൽ പ്രവർത്തിച്ചതിന് ഇവർക്കെതിരെ കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ