രണ്ടാമത്തെ ബാച്ച് റഫേൽ വിമാനങ്ങളും ഇന്ത്യയിലെത്തി

ഫ്രാൻസിൽ നിന്ന് നിർത്താതെ പറന്നാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്

ഫ്രാൻസിൽ നിന്നുള്ള രണ്ടാമത്തെ ബാച്ച് റഫേൽ വിമാനങ്ങൾ രാജ്യത്തെത്തിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്ന് റാഫേൽ യുദ്ധവിമാനങ്ങൾ ഗുജറാത്തിലെ ജാംനഗർ എയർബേസിലെത്തി. ഫ്രാൻസിൽ നിന്ന് നിർത്താതെ പറന്നാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇതോടെ രാജ്യത്തെത്തിയ റഫേൽ വിമാനത്തിലെ മൊത്തം എണ്ണം എട്ടായെന്ന് അധികൃതർ അറിയിച്ചു.

59,000 കോടി രൂപ ചെലവിൽ ഫ്രാൻസിൽ നിന്ന് 36 റഫേൽ വിമാനങ്ങൾ വാങ്ങുന്നതിനായി നാല് വർഷം മുൻപാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചത്. നാല് വർഷത്തിന് ശേഷം അഞ്ച് റാഫേൽ ജെറ്റുകളുടെ ആദ്യ ബാച്ച് ഈവർഷം ജൂലൈ 29 നാണ് ഇന്ത്യയിലെത്തിയത്.

“രണ്ടാം ബാച്ച് ഐ‌എ‌എഫ് റഫാൽ വിമാനം നവംബർ 20 ന് രാത്രി 8:14 ന് ഫ്രാൻസിൽ നിന്ന് നിർത്താതെ പറന്ന ശേഷം ഇന്ത്യയിലെത്തി,” എന്ന് വ്യോമസേന ട്വീറ്റിൽ പറഞ്ഞു.

സെപ്റ്റംബർ 10 നാണ് റാഫേൽ ജെറ്റുകളുടെ ആദ്യ ബാച്ച് വ്യോമസേനയിൽ ഉൾപ്പെടുത്തിയത്.

എല്ലാ 36 റാഫേൽ ജെറ്റുകളും 2023 ഓടെ സേനയുടെ ഭാഗമാക്കുമെന്ന് ചീഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ പറഞ്ഞു.

റഷ്യയിൽ നിന്ന് സുഖോയ് ജെറ്റുകൾ ഇറക്കുമതി ചെയ്തതിന് ശേഷം 23 വർഷത്തിനുശേഷമാണ് സേന റഫാലിലൂടെ വിമാനങ്ങൾ സേനയുടെ ഭാഗമാക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Three more rafale jets arrive in india after flying non stop from france

Next Story
ഫെബ്രുവരി 24 വരെ പരമാവധി 60 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ; പുതിയ ഉത്തരവുമായി കേന്ദ്രംflight service, വിമാന സർവീസ്, international flights, രാജ്യാന്തര വിമാന സർവീസ്, covid 19, കോവിഡ്-19, evacuation, കേരള ഹൈക്കോടതി. Kerala High court, ഒഴിപ്പിക്കല്‍, nri, എന്‍ആര്‍ഐ, nrk, പ്രവാസികള്‍, new visa rules india, ഇന്ത്യയിലെ പുതിയ വിസാ ചട്ടം, visa validity rules india, ഇന്ത്യയിലെ പുതിയ വിസാ കാലാവധി ചട്ടം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com