ശ്രീനഗർ: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് കാശ്മീരിലെ സോപൂർ സെക്ടറിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. വെടിവയ്പ്പിനിടെ ഒരു ജവാന് പരിക്കേറ്റു. ലഷ്കർ ഇ- തോയ്ബ കമ്മാന്റർ അബു ദുജാനയുടെ മരണ ശേഷം നടന്ന ശക്തമായ ആക്രമണമാണിതെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ലഷ്കർ കമ്മാന്റർ അബു ദുജാനയും ആരിഫ് ഭട്ട് എന്ന മറ്റൊരു ഭീകരനും കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഇത് കാശ്മീരിൽ സുരക്ഷ സേനയുടെ വലിയ നേട്ടങ്ങളിലൊന്നായി ആഘോഷിച്ചിരുന്നു.
ലഷ്കർ ഇ- തോയ്ബയിലെ ഭീകരർ ഇതിന് പ്രത്യാക്രമണം നടതത്തുമെന്ന നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. അതിനാൽ കനത്ത സുരക്ഷാവലയമാണ് കാശ്മീരിലെ സംഘർഷ ബാധിത മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Updating…