Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

ബതോത്തെയില്‍ മൂന്ന് ഭീകരരെ വധിച്ചു; ഒരു സൈനികനും കൊല്ലപ്പെട്ടു

മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയിലെ ബതോത്തെയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും കൊല്ലപ്പെട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു. അതേസമയം ഭീകരര്‍ ബന്ദിയാക്കി വച്ച പ്രദേശവാസിയെ രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചു.

പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്. സൈനികര്‍ക്കു നേരെ അഞ്ചംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ അടുത്തുള്ളൊരു വീട്ടിലേക്ക് കയറി ഒളിച്ചു. വീട്ടിലുള്ളവരെ ബന്ദിയാക്കുകയായിരുന്നു. വിജാര്‍ കുമാര്‍ എന്ന തുന്നല്‍ക്കാരന്റെ വീട്ടിലാണ് ഭീകരര്‍ ഒളിച്ചത്. വിജാറിനെ മാത്രം ബന്ദിയാക്കി നിര്‍ത്തിയ ശേഷം മറ്റുള്ളവരെ ഭീകരര്‍ വിട്ടയക്കുകയായിരുന്നു.

ദീര്‍ഘ നേരത്തെ വെടിവെപ്പിന് ശേഷമാണ് വിജാറിനെ സൈന്യം മോചിപ്പിച്ചത്. ഇതിനിടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് ഭീകരെ വധിച്ചു. പ്രദേശത്ത് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.

ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്‌സ് കോട്ടേഴ്‌സുകളില്‍ ഒന്നില്‍ ഒളിച്ചു കഴിയുകയായിരുന്ന ഭീകരര്‍ സമീപത്തു കൂടെ ആര്‍മിയുടെ പട്രോള്‍ സംഘം കടന്നു പോയതും ഗ്രനേഡ് എറിയുകയായിരുന്നു. പിന്നാലെ വെടിവെപ്പുമുണ്ടായി. ഇതോടെയാണ് സൈന്യം തിരിച്ചടിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Three militants killed in encounter with security forces in batote area civilian hostage rescued

Next Story
‘ആർഎസ്എസും ഇന്ത്യയും ഒന്നാണെന്ന് ലോകത്തെ അറിയിക്കണമായിരുന്നു, ഇമ്രാൻ അതു ചെയ്തു’Imran Khan on RSS, ആർഎസ്എസിനെതിരെ ഇമ്രാൻ ഖാൻ, RSS on Imran Khan, ഇമ്രാൻ ഖാനെതിരെ ആർഎസ്എസ്, Rashtriya Swayam Sevak, Imran Khan at UNGA, PM Modi at UNGA, UNGA, United Nations General Assembly, Imran Khan UNGA speech, PM Modi UNGA speech, India news, Indian Express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com